ഫ്രണ്ട്സ് അസോസിയേഷൻ ഓഫ് തിരുവല്ല ഈദ്, വിഷു & ഈസ്റ്റർ ആഘോഷം സംഘടിപ്പിച്ചു

പ്രദീപ് പുറവങ്കര
മനാമ: ഫ്രണ്ട്സ് അസോസിയേഷൻ ഓഫ് തിരുവല്ല ഈദ്, വിഷു & ഈസ്റ്റർ ആഘോഷം സംഘടിപ്പിച്ചു. ഫാറ്റ് വൈസ്. പ്രസിഡണ്ട് ബ്ലസ്സൻ മാത്യു അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ രക്ഷാധികാരി ശ്രീകുമാർ മുഖ്യ പ്രഭാഷണം നടത്തി. വനിതാ വിഗ് കോർഡിനേറ്റർ ബിനു ബിജു, ഫാറ്റ് പ്രോഗ്രാം ജനറൽ കൺവീനർ ജെയിംസ് ഫിലിപ്പ്, എന്നിവർ ആശംസ പ്രസംഗം നടത്തി.
ജനറൽ സെക്രട്ടറി. അനിൽ പാലയിൽ സ്വാഗതവും, പ്രോഗ്രാം കൺവീനർ വിനോദ് കുമാർ നന്ദിയുംരേഖപ്പെടുത്തി. രക്ഷാധികാരി വർഗീസ് ഡാനിയേൽ, അഡ്വൈസറി ബോർഡ് മെമ്പർ ബിജു മുതിരക്കാല, ട്രഷറർ ജോബിൻ ചെറിയാൻ, വൈസ് പ്രസിഡന്റ് വിനു ഐസക്, മനോജ് ശങ്കർ, മാത്യു പാലിയേക്കര, ജോസഫ് ഫിലിപ്പോസ്, രാജീവ് കുമാർ, അദ്നാൻ അഷ്‌റഫ്, രാധാകൃഷ്ണൻ നായർ, നൈനാൻ ജേക്കബ്, നിധിൻ സോമനാധ്, നെൽജിൻ നെപ്പോളിയൻ, ടോബി മാത്യു എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
പരിപാടിയോടനുബന്ധിച്ച് ഫാറ്റ് അംഗങ്ങളുടെ വിവിധ കലോപരിപാടികളും, ബഹ്‌റൈനിലെ അറിയപ്പെടുന്ന കലാകാരന്മാർ ഉൾപ്പെടുന്ന ടീം സിത്താർ ബാന്റിന്റെ സംഗീതനിശയും ഉണ്ടായിരുന്നു.
asdasdds
erdsg