ഗ്ലോബൽ എൻആർഐ വെൽഫെയർ അസോസിയേഷൻ ബഹ്‌റൈൻ ബഹ്റൈൻ ചാപ്റ്റർ “ദീപ്തം 2K25” 2025 ആഘോഷിച്ചു


പ്രദീപ് പുറവങ്കര
മനാമ: ഗ്ലോബൽ എൻആർഐ വെൽഫെയർ അസോസിയേഷൻ ബഹ്‌റൈൻ ബഹ്റൈൻ ചാപ്റ്റർ “ദീപ്തം 2K25” 2025 ആഘോഷിച്ചു. പ്രസിഡണ്ട് ജാബിർ വൈദ്യരകത്തിൻ്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗം മുൻ പ്രവാസി കമ്മീഷൻ അംഗവും ജീവകാരുണ്യ പ്രവർത്തകനുമായ സുബൈർ കണ്ണൂർ ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ 2022-23 വർഷത്തെ സേവാ പുരസ്ക്കാരം വിവിധ മേഖലകളിലെ പ്രവർത്തനങ്ങൾക്ക് അൻവർ ശൂരനാടിന് സുബൈർ കണ്ണൂരും 2024-25 വർഷത്തെ സേവാ പുരസ്ക്കാരം ജീവകാരുണ്യ പ്രവർത്തകനായ മജീദ് തണലിന് പ്രസിഡണ്ട് ജാബിർ വൈദ്യരകത്തും സമ്മാനിച്ചു. സാമൂഹിക പ്രവർത്തകരായ ബഷീർ അമ്പലായി , ഫ്രാൻസിസ് കൈതാരത്ത് എന്നിവർ ആശംസയും ജനറൽ സെക്രട്ടറി ഗ്ലാഡ്സ്റ്റൺ റിക്കി സ്വാഗതവും പ്രോഗ്രാം കൺവീനർ സിയാദ് ബഷീർ നന്ദിയും രേഖപ്പെടുത്തി.
വിവിധ മേഖലകളിൽ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തി വരുന്ന ഗ്രൂപ്പിലെ അംഗങ്ങളായ അരുൺ പ്രകാശ് , പ്രജീഷ് തിക്കോടി ,രമേശൻ വെള്ളികുളങ്ങര ,ശിഹാബ് അലി താന, റഫീക്ക് ധർമ്മടം, ഹഫ്സ എ റഹ്മാൻ, ഗോപി പികെ, മുഹമ്മദലി സിഎച്ച് ആയഞ്ചേരി, മുഹമ്മദലി കാപ്പാട്, ജോജിഷ് മേപ്പയ്യൂർ, ചന്ദ്രൻ ചെറിയാണ്ടി, അജിത് കുമാർ കൃഷ്ണഗിരി,റോഷ്നാര അഫ്സൽ, ഇബ്രാഹിം വയനാട് എന്നിവർക്ക് മൊമൻ്റോ നൽകി ആദരിച്ചു. വിവിധ കലാപരിപാടികളും അരങ്ങേറി.
sfgdsfg
Prev Post