കാൽനട യാത്രക്കാർക്കിടയിലേക്ക് കാർ ഇടിച്ചുകയറി രണ്ടു മരണം


ശൈഖ് ഈസ ബിൻ സൽമാൻ ഹൈവേയിൽ കാൽനട യാത്രക്കാർക്കിടയിലേക്ക് കാർ ഇടിച്ചുകയറി രണ്ടു മരണം. മൂന്നുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഹമദ് ടൗണിനടുത്ത് സെഹ്‌ലക്ക് സമീപമായിരുന്നു അപകടം.

ഹമദ് ടൗണിലേക്ക് പോകുകയായിരുന്ന ഏഷ്യൻ വംശജരായ ആളുകളാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരെ ഉടൻ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെന്നും മറ്റുള്ള നടപടിക്രമങ്ങൾ സ്വീകരിച്ചു വരുകയാണെന്നും അധികൃതർ അറിയിച്ചു.

You might also like

  • Straight Forward

Most Viewed