ഒഐസിസി എറണാകുളം ജില്ലാ കമ്മിറ്റിയുടെ കലാവേദി സംഗീതപരിപാടി സംഘടിപ്പിച്ചു


ഒഐസിസി എറണാകുളം ജില്ലാ കമ്മിറ്റിയുടെ കലാവേദി “പാടാം നമുക്ക് പാടാം” എന്ന പേരിൽ സംഗീതപരിപാടി സംഘടിപ്പിച്ചു. ബഹ്‌റൈനിലെ അറിയപ്പെടുന്ന 25ഓളം പാട്ടുകാരെ പങ്കെടുപ്പിച്ചു നടത്തിയ പരിപാടിയിൽ കലാകാരനായ ഹരീഷ് മേനോൻ മുഖ്യാതിഥിയായി പങ്കെടുത്തു.

ഐസിസി ജില്ലാ കൾച്ചറൽ സെക്രട്ടറി രഞ്ജൻ ജോസഫ് മോഡ്‌ഡറേറ്റർ ആയിരുന്ന പരിപാടിയിൽ ജനറൽ സെക്രട്ടറി അൻസൽ കൊച്ചൂടി സ്വാഗതവും പ്രസിഡന്റ് ജലീൽ മുല്ലപ്പിള്ളി ആശംസയും ട്രഷറർ സാബു പൗലോസ് നന്ദിയും പറഞ്ഞു.

റെജീന ഇസ്മായിൽ കവിത ആലപിച്ചു. ഷെഹ്‌റാൻ ഇബ്രാഹിം, ഷെഫീൽ പറക്കാട്ട, മുഷ്‌താഖ്‌ അഹമ്മദ്, ബഷീർ, ഗഫൂർ മൂക്കുതല, എൽദോ എഡിസൺ, അനിൽ എ.പി, അജയഘോഷ് ചെറായി, ജോഷി, റസാഖ്, ശ്രീജിൽ, ശ്രീജിത്ത്, രാജീവൻ കെ.ജി, മനാഫ് പാറക്കട്ട, സലിം, ഷിയാസ് എന്നിവർ പാട്ടുകൾ പാടി. റോബിൻരാജ് പരിപാടിക്ക് നേതൃത്വം നൽകി.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed