വ്യവസായ പ്രമുഖൻ അഹ്മദ് മൻസൂർ അൽ ആലി അന്തരിച്ചു


ബിസിനസ്, ജീവകാരുണ്യ മേഖലകളിലെ പ്രമുഖനും അഹ്മദ് മൻസൂർ അൽ ആലി ഗ്രൂപ് സ്ഥാപകനും ചെയർമാനുമായ അഹ്മദ് മൻസൂർ അൽ ആലി അന്തരിച്ചു. 94 വയസായിരുന്നു പ്രായം. കാർഷിക കുടുംബത്തിൽ പിറന്ന അദ്ദേഹം സ്വപ്രയത്നത്തിലൂടെയാണ് കൺസ്ട്രക്ഷൻ രംഗത്തെ പ്രമുഖ ഗ്രൂപ് എന്ന നിലയിൽ അഹ്മദ് മൻസൂർ അൽ ആലി ഗ്രൂപ്പിനെ മാറ്റിത്തീർത്തത്. ബഹ്‌റൈൻ ഇന്ററർനാഷനൽ എയർപോർട്ട്, അൽ നെയിം, ഡിപ്ലോമാറ്റിക് ഏരിയ തുടങ്ങിയ സ്ഥലങ്ങളുടെ നിർമിതിയിൽ അദ്ദേഹം പ്രധാന പങ്കുവഹിച്ചു.1992ൽ ആലി ചാരിറ്റി സൊസൈറ്റി സ്ഥാപിച്ച അദ്ദേഹം ജീവകാരുണ്യരംഗത്തും വ്യക്തിമുദ്ര പതിപ്പിച്ചു. ജാഫരിയ വഖഫ് ഡയറക്ടറേറ്റ് ചെയർമാനായും ശൂറ കൗൺസിൽ അംഗമായും സേവനമനുഷ്ഠിച്ചു.

article-image

DXZADSZSZAS

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed