കൊല്ലം ജില്ലാ പ്രതിനിധികൾ കെപിഎ ആസ്ഥാനം സന്ദർശിച്ചു


ബഹ്‌റൈനിൽ സന്ദർശനത്തിന് എത്തിയ കൊല്ലം ലോക്‌സഭ അംഗം എൻ.കെ. പ്രേമചന്ദ്രനും, കരുനാഗപ്പള്ളി നിയമസഭ അംഗം സി.ആർ. മഹേഷും കൊല്ലം പ്രവാസി അസോസിയേഷൻ ആസ്ഥാനം സന്ദർശിച്ചു. കെ.പി.എ പ്രസിഡന്റ് അനോജ് മാസ്റ്റർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഇരുവരെയും പൊന്നാട അണിയിച്ച് ആദരിച്ചു. കെ.പി.എ മുൻ പ്രസിഡന്റ് നിസാർ കൊല്ലം, കെ.പി.എ സുവനീറായ വിളക്കുമരം അതിഥികൾക്ക് കൈമാറി. ഗഫൂർ കൈപ്പമംഗലം, റഹിം വാവക്കുഞ്ഞു എന്നിവർ ആശംസകൾ പറഞ്ഞു. ജനറൽ സെക്രട്ടറി പ്രശാന്ത് പ്രബുദ്ധൻ സ്വാഗതവും ട്രഷറർ മനോജ് ജമാൽ നന്ദിയും പറഞ്ഞു. സെക്രട്ടേറിയറ്റ് കമ്മിറ്റി അംഗങ്ങളായ കോയിവിള മുഹമ്മദ്, അനിൽകുമാർ, രജീഷ് പട്ടാഴി, കൃഷ്ണകുമാർ എന്നിവർ സന്നിഹിതരായിരുന്നു.

article-image

DFDFSFDGFF

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed