കെ.സി.ഇ.സി മാർ സെറാഫീം മെത്രാപ്പോലീത്തായിക്ക് സ്വീകരണം നല്‍കി


ബഹ്‌റൈനിലെ ക്രിസ്ത്യൻ എപ്പിസ്കോപ്പൽ സഭകളുടെ കൂട്ടായ്മ ആയ കേരളാ ക്രിസ്ത്യൻ എക്യൂമിനിക്കൽ കൗൺസിലിന്റെ നേത്യത്വത്തില്‍ മലങ്കര മാര്‍ത്തോമ്മാ സഭയുടെ അടൂര്‍ ഭദ്രാസന മെത്രാപ്പോലീത്ത  മാത്യൂസ് മാർ സെറാഫീം എപ്പിസ്‌കോപ്പയ്ക്ക് സ്വീകരണം നല്‍കി. കെ.സി.ഇ.സി. വൈസ് പ്രസിഡണ്ട് ആയ റവറന്റ് ബിബിന്‍സ് മാത്യൂസ് ഓമനാലിയുടെ അദ്ധ്യക്ഷതയില്‍ ചേർന്ന സ്വീകരണ യോഗത്തിൽ‍ റവറന്റ് മാത്യൂ ചാക്കോ സ്വാഗതം പറഞ്ഞു. 

കെ. സി. ഇ. സി. യുടെ പുതിയ വൈസ് പ്രസിഡണ്ടുമാരായി സ്ഥാനമേറ്റ ബഹ്‌റൈന്‍ മാര്‍ത്തോമാ പാ‍രീഷ് വികാര്‍  റവറന്റ് ബിജു ജോണ്‍ , ബഹ്‌റൈന്‍ മലയാളി സി. എസ്. ഐ. പാരീഷ് വികാര്‍ റവറന്റ് മാത്യൂസ് ഡേവിഡ് , കേരളാ കാത്തലിക്ക് അസ്സോസിയേഷന്‍ പ്രസിഡണ്ട്  ജെയിംസ് ജോണ്‍ എന്നിവര്‍ക്കും പരിപാടിയിൽ സ്വീകരണം നല്‍കി. റവ. ഫാദര്‍ ജേക്കബ് തോമസ് കാരയ്ക്കല്‍, റവ. അനൂപ് സാം എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ട്രഷറാര്‍ വിനു ക്രിസ്റ്റി നന്ദി രേഖപ്പെടുത്തി.  

article-image

േ്ിേ്ി

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed