ബഹ്റൈൻ കേരളീയ സമാജം ഓണാഘോഷം ശ്രാവണം പരിപാടികൾ ആഗസ്റ്റ് 30 മുതൽ


ബഹ്റൈൻ കേരളീയ സമാജം ഓണാഘോഷം ശ്രാവണം പരിപാടികൾ ആഗസ്റ്റ് 30  മുതൽ ആരംഭിക്കുമെന്ന് സമാജം പ്രസിഡന്റ്‌ പി.വി. രാധാകൃഷ്ണ പിള്ള, ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ, ശ്രാവണം കൺവീനർ വർഗീസ് ജോർജ് എന്നിവർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.  ഓണാഘോഷ പരിപാടികളിൽ പശ്ചിമ ബംഗാൾ ഗവർണർ സി.വി. ആനന്ദ ബോസ്, പ്രമുഖ കഥാകൃത്ത് ടി. പത്മനാഭൻ, സംസ്ഥാന ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ, എം.എൽ.എമാരായ എം.വിൻസെന്റ്, സി.ആർ. മഹേഷ്‌ തുടങ്ങിയവർ വിവിധ പരിപാടികളിൽ പങ്കെടുക്കും. ആഗസ്റ്റ് മുപ്പതിന് പിള്ളേരോണം സംഘടിപ്പിക്കും.   

സെപ്റ്റംബർ അഞ്ചിന് സമാജം ഓണാഘോഷത്തിന്റെ പതാക ഉയർത്തൽ നടക്കുന്നതോടെ പ്രധാന പരിപാടികൾ ആരംഭിക്കും. സെപ്റ്റംബർ ആറിന് രുചിമേള, സെപ്റ്റംബർ ഏഴിന് പായസ മത്സരം, സെപ്റ്റംബർ എട്ടിന് ഓണപ്പുടവ മത്സരം, ഒമ്പതിന് ആരവം, മരം ബാൻഡുകൾ അവതരിപ്പിക്കുന്ന നാടൻ പാട്ട്, സെപ്റ്റംബർ 10ന് സിനി ടോക്ക്, 11ന് തിരുവാതിര മത്സരം, 12ന് വടം വലി മത്സരം,13ന് ഓണം ഘോഷയാത്ര, 14ന് മെഗാ തിരുവാതിര.15ന് പ്രമുഖ സംഗീത ബാൻഡായ താമരശ്ശേരി ചുരം അവതരിപ്പിക്കുന്ന സംഗീത പരിപാടി, 16ന് സിനിമാറ്റിക്ക് ഡാൻസ് മത്സരം,17ന് ഓണപ്പാട്ട് മത്സരം, 18ന് പാരമ്പര്യ വസ്ത്രപ്രദർശനവും മത്സരവും, 19ന് പിന്നണി ഗായകൻ ജി. വേണുഗോപാലും സംഘവും അവതരിപ്പിക്കുന്ന ഗാനമേള, 20ന് രാവിലെ പൂക്കള മത്സരം എന്നിവ നടക്കും.   20ന് വൈകുന്നേരം കെ.എസ് ചിത്ര, മധുബാലകൃഷ്ണൻ, അനാമിക, നിഷാന്ത് എന്നിവർ അടങ്ങിയ സംഘത്തിന്റെ സംഗീതനിശയും അരങ്ങേറും.   

സെപ്റ്റംബർ 21ന് ബി.കെ.എസ് ലേഡീസ് വിങ്  അവതരിപ്പിക്കുന്ന റിഥം ഓഫ് കേരള, 22ന് കബഡി മത്സരം, 27ന് പഴയിടം മോഹനൻ നമ്പൂതിരി ഒരുക്കുന്ന ഓണസദ്യ എന്നിവയുണ്ടാകും.  വാർത്ത സമ്മേളനത്തിൽ ജോയിന്റ് കൺവീനർമാരായ ആഷ്ലി കുര്യൻ, നിഷ ദിലീഷ്, സുധി അച്ചാഴിയത്ത് എന്നിവരും പങ്കെടുത്തു.

article-image

േ്ിേി

You might also like

  • Lulu Exchange
  • Straight Forward

Most Viewed