തൊഴിൽ വിസയിലെത്തുന്നവർക്ക് എയർപോർട്ടിൽവെച്ച് തന്നെ അന്താരാഷ്ട്ര ബാങ്ക് അക്കൗണ്ട് നമ്പർ ലഭിക്കും


തൊഴിൽ വിസയിലെത്തുന്നവർക്ക്  എയർപോർട്ടിൽവെച്ച് തന്നെ അന്താരാഷ്ട്ര ബാങ്ക് അക്കൗണ്ട് നമ്പർ  നൽകാൻ ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി തീരുമാനിച്ചു. സെൻട്രൽ ബാങ്ക് ഓഫ് ബഹ്‌റൈനുമായും സ്വകാര്യ ബാങ്കുകളുമായും ചേർന്നാണ് ഇത് വിതരണം ചെയ്യുന്നത്. രാജ്യത്തെത്തുന്ന ഓരോ തൊഴിലാളിക്കും അന്താരാഷ്ട്ര ബാങ്ക് അക്കൗണ്ട് നമ്പർ  ഇതോടെ ലഭ്യമാകും. ഉടൻ പദ്ധതി നിലവിൽ വരുമെന്നാണ് എൽ.എം.ആർ.എ അറിയിച്ചിരിക്കുന്നത്.   

ശമ്പളം ബാങ്കിലൂടെ മാത്രമാണ് നൽകുന്നതെന്ന് ഉറപ്പാക്കുക, തൊഴിലാളികളുടെ വേതനം ഇ-പേമെന്റായി നൽകാൻ തൊഴിലുടമകളെ പ്രേരിപ്പിക്കുക, പേമെന്റ് രേഖകൾ കൃത്യമാണെന്ന് ഉറപ്പാക്കുക, ശമ്പള തർക്കങ്ങൾ കുറക്കുക, വ്യവഹാര നടപടികൾ ത്വരിതപ്പെടുത്തുക എന്നീ ലക്ഷ്യങ്ങളും തീരുമാനത്തിന് പിറകിലുണ്ട്.  കൂടുതൽ വിവരങ്ങൾക്ക്  എൽ.എം.ആർ.എ വെബ്‌സൈറ്റായ www.lmra.gov.bh സന്ദർശിക്കാവുന്നതാണ്.  

article-image

ിേ്ി

You might also like

  • Lulu Exchange
  • Straight Forward

Most Viewed