സഖീറിൽനടന്ന രണ്ട് അപകടങ്ങളിലായി രണ്ട് ബഹ്റൈനികളടക്കം മൂന്നുപേർ മരിച്ചു
സഖീറിൽനടന്ന രണ്ട് അപകടങ്ങളിലായി രണ്ട് ബഹ്റൈനികളടക്കം മൂന്നുപേർ മരിച്ചു. ആദ്യ അപകടം റോഡ് മുറിച്ചു കടക്കുമ്പോഴാണ് സംഭവിച്ചത്. ഇതിൽ ഒരു ഏഷ്യക്കാരനും മരിച്ചു. വാഹനമോടിച്ചിരുന്നയാളുടെ അശ്രദ്ധയാണ് ജീവനെടുത്തത്. രണ്ടാമത്തെ സംഭവത്തിൽ രണ്ട് വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചാണ് രണ്ട് ബഹ്റൈനികൾ മരിച്ചത്.
മറ്റൊരാൾ വാഹനമോടിച്ചിരുന്ന ലൈനിലേക്ക് നേർക്കുനേരെ വന്നാണ് കൂട്ടിയിടിയുണ്ടായത്. ഗുരുതരമായി പരിക്കേറ്റ രണ്ടു പേരും സംഭവസ്ഥലത്തുവെച്ചുതന്നെ മരണപ്പെടുകയായിരുന്നു. അധികൃതർ തുടർനടപടികൾ സ്വീകരിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
sfsdf