പനി ബാധിച്ച് മലയാളി വിദ്യാർഥിനി റാസൽഖൈമയിൽ മരിച്ചു


പനി ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി വിദ്യാർഥിനി റാസൽഖൈമയിൽ മരിച്ചു. റാസൽഖൈമ ഇന്ത്യൻ സ്കൂളിലെ പ്ലസ്ടു വിദ്യാർഥിനി കോട്ടയം പൊൻകുന്നം സ്വദേശി ഹനാൻ നൂറാണ് (17) മരിച്ചത്. പ്രതിരോധ ശേഷി തകരാറിലാകുന്ന  അസുഖമുള്ള ഹനാൻ  പനിബാധിച്ചതിനെ തുടർന്ന് റാസൽഖൈമ ഉബൈദുല്ല ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

റാസൽഖൈമയിൽ ക്രസന്റ് ഗാരേജ് നടത്തുന്ന പൊൻകുന്നം കല്ലംപറമ്പിൽ അബ്ദുൽകരീമിന്റെയും മലയാളം മിഷൻ റാസൽഖൈമ കോർഡിനേറ്റർ ബബിതയുടെയും മകളാണ്. സഹോദരൻ: നൗഫീൻ നൂർ. 

You might also like

  • Lulu Exhange
  • Lulu Exhange
  • Lulu Exhange
  • Lucky
  • 4PM News

Most Viewed