ഹിമാചൽപ്രദേശിലെ കുളുവിൽ‍ ബസ് മറിഞ്ഞ് 16 മരണം


ഹിമാചൽ പ്രദേശിലെ കുളുവിൽ‍ മലയിടുക്കിലേക്ക് സ്വകാര്യ ബസ് മറിഞ്ഞ് 16 പേർ‍ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. മരിച്ചവരിൽ‍ വിദ്യാർഥികളും ഉണ്ടെന്ന് അധികൃതർ‍ അറിയിച്ചു. അപകടത്തിൽ‍ പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ‍ പ്രവേശിപ്പിച്ചു. 

ഇന്ന് രാവിലെ 8.30 ഓടെയാണ് അപകടം. സെയ്ഞ്ചിലേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തിൽപെട്ടത്. ജംഗ്ല ഗ്രാമത്തിനു സമീപത്ത് വച്ചാണ് ബസ് മലയിടുക്കിലേക്ക് മറിഞ്ഞു വീണത്. ബസിൽ‍ നാൽ‍പ്പതോളം വിദ്യാർ‍ഥികൾ‍ ഉണ്ടായിരുന്നു. ബസ് പൂർ‍ണമായും തകർ‍ന്ന നിലയിലാണ്. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed