ലൈംഗികാതിക്രമം: ശ്രീലങ്കൻ ക്രിക്കറ്റർ ധനുഷ്ക ഗുണതിലകയ്ക്കെതിരായ മൂന്ന് കേസുകൾ റദ്ദാക്കി


ശ്രീലങ്കൻ ക്രിക്കറ്റർ ധനുഷ്ക ഗുണതിലകയ്ക്കെതിരായ നാല് ലൈംഗികാതിക്രമക്കേസുകളിൽ മൂന്നും റദ്ദാക്കി. കഴിഞ്ഞ വർഷം ഓസ്ട്രേലിയയിൽ നടന്ന ടി-20 ലോകകപ്പ് ടീമിൽ ഉൾപ്പെട്ടിരുന്ന ഗുണതിലക അവിടെ വച്ചാണ് അറസ്റ്റിലായത്. തൻ്റെ സമ്മതമില്ലാതെ ലൈംഗികബന്ധത്തിൽ ഏർപ്പെട്ടെന്ന് കാട്ടി 32കാരിയായ യുവതി നൽകിയ പരാതിയെ തുടർന്നായിരുന്നു അറസ്റ്റ്.

നവംബർ ആറിന് സിഡ്നിയിലെ ടീം ഹോട്ടലിൽ നിന്നാണ് താരത്തെ പൊലീസ് അറസ്റ്റ് ചെയ്തത്. 29 വയസുകാരിയായ യുവതിയുടെ പരാതിയെ തുടർന്നായിരുന്നു അറസ്റ്റ്. റോസ് ബേയിലെ തൻ്റെ വസതിയിൽ വച്ച് തന്നെ ഗുണതിലക ബലാത്സംഗം ചെയ്തു എന്നായിരുന്നു യുവതിയുടെ പരാതി.

ഓൺലൈൻ ഡേറ്റിംഗ് ആപ്ലിക്കേഷനിലൂടെ കുറച്ചുദിവസങ്ങൾക്കു മുൻപ് ഇരുവരും പരിചയത്തിലായിരുന്നു. നവംബർ 2 ബുധനാഴ്ച വൈകിട്ട് ഗുണതിലക തന്നെ ബലാത്സംഗം ചെയ്യുകയായിരുന്നു എന്ന് യുവതിയുടെ പരാതിയിൽ പറയുന്നു. പരാതിയിന്മേൽ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.”- ന്യൂ സൗത്ത് വെയിൽസ് പൊലീസ് അറിയിച്ചു.

article-image

fgdghdfgh

You might also like

  • Lulu Exchange
  • Straight Forward

Most Viewed