ഇന്ത്യൻ ടീമിൻ്റെ ജഴ്സി സ്പോൺസറാവാൻ അഡിഡാസ്

ഇന്ത്യൻ ടീമിൻ്റെ ജഴ്സി സ്പോൺസറാവാൻ ആഗോള സ്പോർട്സ് അപ്പാരൽ ആൻഡ് എക്വിപ്മെൻ്റ് ബ്രാൻഡ് അഡിഡാസ്. അഡിഡാസും ബിസിസിഐയുമായി ഉടൻ കരാർ ഒപ്പിടുമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. നിലവിൽ പ്രമുഖ വസ്ത്ര നിർമാണ ബ്രാൻഡായ കില്ലർ ജീൻസിൻ്റെ കീഴിലുള്ള കെവാൽ കിരൾ ക്ലോത്തിങ്ങ് ലിമിറ്റഡാണ് ഇന്ത്യയുടെ ജഴ്സി സ്പോൺസർ ചെയ്യുന്നത്.
2020 മുതൽ മൊബൈൽ പ്രീമിയർ ലീഗ് (എംപിഎൽ) എന്ന ഫാൻ്റസി ഗെയിമിങ്ങ് ആപ്പ് കുറച്ചുകാലം ഇന്ത്യൻ ജഴ്സി സ്പോൺസർ ചെയ്തു. 2023 ഡിസംബർ വരെ എംപിഎൽ കരാറൊപ്പിട്ടിരുന്നെങ്കിലും അത് പൂർത്തിയാക്കിയില്ല. എംപിഎൽ പിന്മാറിയതോടെയാണ് കില്ലർ ജീൻസ് എത്തുന്നത്. എംപിഎലിനു മുൻപ് 2016 മുതൽ 2020 വരെ നൈക്കി ആയിരുന്നു ജഴ്സി സ്പോൺസർമാർ.
fghdfgdfg