യുഎഇയിൽ ആറുമാസത്തില്‍ കൂടുതല്‍ കാലാവധിയുള്ള താമസ വിസ പുതുക്കാനാകില്ലെന്ന് ഐസിപി


യുഎഇയില്‍ ആറുമാസത്തില്‍ കൂടുതല്‍ കാലാവധിയുള്ള താമസ വിസ പുതുക്കാനാകില്ലെന്ന് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്റ് സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്റ് പോര്‍ട്ട് സെക്യൂരിറ്റി (ഐസിപി) അറിയിച്ചു. നേരത്തെ ഒരു വര്‍ഷം വരെ കാലാവധിയുള്ള വിസകള്‍ പുതുക്കാന്‍ അനുമതിയുണ്ടായിരുന്നു. ഈ മാസം ആദ്യം മുതല്‍ നിലവില്‍ വന്ന സ്മാര്‍ട്ട് സര്‍വീസ് സംവിധാനമനുസരിച്ചാണ് പുതിയ നീക്കം. വിസ റദ്ദാക്കാനും അപ്‌ഡേറ്റ് ചെയ്യാനുമടക്കം നിരവധി സേവനങ്ങള്‍ സ്മാര്‍ട്ട് സര്‍വീസ് സിസ്റ്റത്തില്‍ ലഭ്യമാകും.

ഐസിപി ആപ്പിലോ വെബ്‌സൈറ്റിലോ വിസ എങ്ങനെ പുതുക്കാം?
രജിസ്റ്റര്‍ ചെയ്ത് അക്കൗണ്ടെടുക്കുക.
വിസ പെര്‍മിറ്റ് പുതുക്കല്‍ അപേക്ഷ സമര്‍പ്പിക്കുക
ഫീസ് അടയ്ക്കുക

സ്‌പോണ്‍സര്‍ ചെയ്യുന്ന വ്യക്തിക്ക് ആറ് മാസത്തില്‍ കുറയാത്ത കാലാവധിയുള്ള പാസ്‌പോര്‍ട്ട് ഉണ്ടായിരിക്കണം. അപേക്ഷ റദ്ദാക്കപ്പെടാതിരിക്കാന്‍ നിശ്ചിത കാലയളവിനുള്ളില്‍ മെഡിക്കല്‍ പരിശോധനയും ആരോഗ്യ ഇന്‍ഷുറന്‍സും പൂര്‍ത്തിയാക്കണം.

article-image

tdedrfgfgdf

You might also like

  • Straight Forward

Most Viewed