ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് സ്ഥാനത്തേക്ക് നാമനിർദേശപത്രിക സമർപ്പിക്കാൻ ഒരുങ്ങി പി.ടി ഉഷ


ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് സ്ഥാനത്തേക്ക് പി.ടി ഉഷ ഇന്ന് നാമനിർദേശപത്രിക സമർപ്പിക്കും. ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് സ്ഥാനത്തേക്ക് അത്ലറ്റുകളുടെയും നാഷണൽ ഫെഡറേഷനുകളുടെയും പിന്തുണയോടെയാണ് മത്സരിക്കും എന്ന് കഴിഞ്ഞ ദിവസം പി.ടി ഉഷ വ്യക്തമാക്കിയിരുന്നു.

തെരഞ്ഞെടുപ്പ് നടത്താനുള്ള നടപടികൾ കഴിഞ്ഞ ബുധനാഴ്ചയാണ് ആരംഭിച്ചത്. ഡിസംബർ 10ന് നടക്കുന്ന തെരഞ്ഞെടുപ്പിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന ദിവസ്സം ഇന്നാണ്. നിലവിൽ രാജ്യസഭാംഗമാണ് പി.ടി ഉഷ.

14 വർഷം നീണ്ട കരിയറിൽ നൂറിലേറെ അന്താരാഷ്ട്ര മെഡലുകളും ആയിരത്തിലേറെ ദേശീയ മെഡലുകളും സ്വന്തമാക്കിയ അത്ലറ്റാണ് പി ടി ഉഷ. ഏഷ്യൻ അത്‌ലറ്റിക്‌സ് ഫെഡറേഷൻറെയും ഇന്ത്യൻ അത്‌ലറ്റിക് ഫെഡറേഷൻറെയും നിരീക്ഷക പദവി ഉഷ വഹിച്ചിരുന്നു.

article-image

aa

You might also like

Most Viewed