യൂ​റോ ക​പ്പ് വ​നി​താ ഫു​ട്ബോ​ൾ: ഇം​ഗ്ല​ണ്ടി​ന് ക​ന്നി കി​രീ​ടം


2022 യൂറോ കപ്പ് വനിതാ ഫുട്ബോളിൽ ഇംഗ്ലണ്ട് ചാമ്പ്യന്മാർ. വെംബ്ലിയിൽ നടന്ന ഫൈനലിൽ ശക്തരായ ജർമനിയെ ഒന്നിനെതിരെ രണ്ടുഗോളുകൾക്ക് കീഴടക്കിയാണ് ഇംഗ്ലീഷ് വനിതകൾ കിരീടത്തിൽ മുത്തമിട്ടത്. ഇംഗ്ലണ്ട് വനിതാ ടീമിന്‍റെ ആദ്യ യൂറോ കപ്പ് കിരീടമാണിത്.

അധികസമയം വരെ നീണ്ട പോരാട്ടത്തിന് ഒടുവിലാണ് ഇംഗ്ലണ്ട് വിജയിച്ചത്. ആദ്യ പകുതി ഗോൾരഹിതമായിരുന്നു. 62-ാം മിനിറ്റിൽ എല്ലാ ടൂൺ ഇംഗ്ലണ്ടിനെ മുന്നിലെത്തിച്ചു. 80-ാം മിനിറ്റിൽ ലിന മഗൂൾ ജർമനിയെ ഒപ്പമെത്തിച്ചു. ഇതോടെ കളി അധികസമയത്തേക്ക് നീണ്ടു.

അധികസമയത്ത് 110-ാം മിനിറ്റിൽ ചൊലെ കെല്ലി നേടിയ ഗോളാണ് ഇംഗ്ലണ്ടിന്‍റെ വിജയമുറപ്പിച്ചത്. യൂറോ കപ്പ് ഫൈനലില്‍ തന്‍റെ ആദ്യ അന്താരാഷ്ട്ര ഗോള്‍ നേടിക്കൊണ്ട് ചരിത്രം തിരുത്തിക്കുറിക്കാന്‍ 24കാരിയായ കെല്ലിക്കായി.

You might also like

  • Lulu Exhange
  • Lulu Exhange
  • Lucky
  • 4PM News

Most Viewed