വിരമിക്കൽ പ്രഖ്യാപിച്ച് ന്യൂസീലൻഡ് സൂപ്പർ താരം


ക്രിക്കറ്റ് കരിയർ അവസാനിപ്പിച്ച് ന്യൂസീലൻഡ് വനിതാ സൂപ്പർ താരം ഏമി സാറ്റർത്‌വെയ്റ്റ്. ക്രിക്കറ്റ് ബോർഡ് സെൻട്രൽ കോൺട്രാക്റ്റ് പുതുക്കാത്തതിനു പിന്നാലെയാണ് താരം അപ്രതീക്ഷിതമായി കരിയർ അവസാനിപ്പിച്ചത്. ബോർഡിന്റെ തീരുമാനത്തിൽ വേദനയുണ്ടെന്ന് താരം അറിയിച്ചു.

ന്യൂസീലൻഡിനായി കളിച്ച ഏറ്റവും മികച്ച താരങ്ങളിൽ ഒരാളാണ് ഏമി. വനിതാ ഏകദിന ക്രിക്കറ്റിലെ റൺവേട്ടയിൽ ഏഴാമതുള്ള താരം 145 ഏകദിനങ്ങളിൽ നിന്ന് 4639 റൺസ് ആണ് സ്കോർ ചെയ്തിട്ടുള്ളത്. ഏഴ് സെഞ്ചുറിയും 27 അർധസെഞ്ചുറിയും താരം നേടിയിട്ടുണ്ട്. 111 ടി−20കളിൽ നിന്ന് 1784 റൺസും താരം സ്കോർ ചെയ്തു. ഏകദിനത്തിൽ 50 വിക്കറ്റും ടി−20യിൽ 20 വിക്കറ്റും താരം സ്വന്തമാക്കി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed