സന്തോഷ് ട്രോഫി കേരള താരം റാഷിദിന് വീട് നിർ‍മ്മിച്ചുനൽ‍കും


സന്തോഷ് ട്രോഫി കേരളത്തിന്റെ താരമായ റാഷിദിന് വീട് നിർ‍മ്മിച്ചുനൽ‍കുമെന്ന് ടി സിദ്ധിഖ് എംഎൽ‍എ. ഇന്നലെ കിരീടം നേടിയതിന്‍റെ ആവേശം കെട്ടടങ്ങും മുൻപാണ് വമ്പൻ പ്രഖ്യാപനവുമായി ടി സിദ്ധിഖ് എംഎൽ‍എ എത്തിയത്. റാഷിദിനെയും ഉമ്മയെയും കുടുംബാംഗങ്ങളേയും കണ്ട്‌ അഭിനന്ദിച്ചു. അപ്പോഴാണറിഞ്ഞത്‌ റാഷിദിനു സ്വന്തമായി സ്ഥലമോ വീടോ ഇല്ല എന്നത്.

ഏഴാം കിരീടത്തിൽ‍ മുത്തമിട്ട കേരളത്തിന്‍റെ താരങ്ങളിലൊരാളായ മുഹമ്മദ് റാഷിദിന് സ്ഥലം വാങ്ങി വീട് വച്ചുനൽ‍കുമെന്ന് ടി സിദ്ധിഖ് എംഎൽ‍എ വ്യക്തമാക്കി. കൂടാതെ റാഷിദിനും കൽ‍പറ്റയിൽ‍ നിന്നുള്ള മറ്റൊരു താരമായ സഫ്‌നാദിനും വൻ സ്വീകരണം ഒരുക്കുമെന്നും ടി സിദ്ധിഖ് അറിയിച്ചു. ഫൈനലിൽ‍ എക്സ്ട്രാ ടൈമിൽ‍ നിർ‍ണായക ഗോൾ‍ നേടിയ താരമാണ് സഫ്‌നാദ്.

You might also like

ലോ​​​​​​ക ഒ​​​​​​ന്നാം ന​​​​​​ന്പ​​​​​​ർ താ​​​​​​ര​​​​​​മാ​​​​​​യ റ​​​​​​ഷ്യ​​​​​​യു​​​​​​ടെ ഡാ​​​​​​നി​​​​​​ൽ മെ​​​​​​ദ്‌​​വ​​​​​​ദേ​​​​​​വ് വിംബിൾഡണിൽ നിന്ന് വിലക്കി

  • Lulu Exhange
  • Lulu Exhange
  • 4PM News

Most Viewed