2022 അണ്ടർ 19 ലോകകപ്പിൽ നിന്നും ന്യൂസിലൻഡ് പിന്മാറി


വെല്ലിംഗ്ടൺ: 2022 അണ്ടർ 19 ലോകകപ്പിൽ നിന്നും ന്യൂസിലൻഡ് പിന്മാറി. ടൂർണമെന്‍റിന് ശേഷം നാട്ടിലെത്തുന്ന യുവതാരങ്ങൾക്ക് കടുത്ത ക്വാറന്‍റൈൻ നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാലാണ് പിന്മാറ്റമെന്ന് ക്രിക്കറ്റ് ബോർഡ് അറിയിച്ചു. പിന്നാലെ യൂറോപ്പിൽ നിന്നും യോഗ്യതാ റൗണ്ടിൽ പുറത്തായ സ്കോട്‌ലൻഡിനെ പകരക്കാരായി ഐസിസി പ്രഖ്യാപിച്ചു. കരീബിയൻ ദ്വീപുകൾ വേദിയാകുന്ന കുട്ടി ലോകകപ്പ് ജനുവരി 14−നാണ് തുടങ്ങുന്നത്. 

ഫെബ്രുവരി അഞ്ചിന് ഫൈനൽ നടക്കും. 16 ടീമുകൾ നാല് ഗ്രൂപ്പുകളിലായി ഏറ്റുമുട്ടുന്ന ലോകകപ്പിന് 10 വേദികളാണ് തയാറാകുന്നത്. 2004 ലോകകപ്പിൽ അവസാനമായി കളിച്ച ഉഗാണ്ട, ദക്ഷിണാഫ്രിക്ക, അയർലൻഡ് എന്നിവർക്കൊപ്പം ഗ്രൂപ്പ് ബിയിലാണ് ഇന്ത്യ. ജനുവരി 14ന് ഉദ്ഘാടന ദിവസം രണ്ടു മത്സരങ്ങൾ അരങ്ങേറും. വെസ്റ്റ് ഇൻഡീസ്− ഓസ്ട്രേലിയ, ശ്രീലങ്ക−സ്കോട്‌ലൻഡ് മത്സരങ്ങളാണ് ആദ്യം നടക്കുക. ടൂർണമെന്‍റിന് മുന്നോടിയായി 16 പരിശീലന മത്സരങ്ങളും നടക്കും.

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed