ചാംപ്യന്‍സ് ലീഗ്: ബാഴ്‌സലോണയ്ക്ക് നാണംകെട്ട തോല്‍വി


 

മാഞ്ചസ്റ്റര്‍: യുവേഫ ചാംപ്യന്‍സ് ലീഗില്‍ ബാഴ്‌സലോണ നാണം കെട്ട തോല്‍വി ഏറ്റുവാങ്ങി. പോര്‍ച്ചുഗല്‍ ക്ലബ് ബെന്‍ഫിക്കയോട് എതിരില്ലാത്ത മൂന്ന് ഗോളിന് തോറ്റു. മൂന്നാം മിനുറ്റില്‍ തന്നെ മുന്നിലെത്തിയ ബന്‍ഫിക്ക, 69, 79 മിനുറ്റുകളില്‍ ലീഡ് ഉയര്‍ത്തി. ബെന്‍ഫിക്കയ്ക്ക് വേണ്ടിഡാര്‍വിന്‍ നുനസ് ഇരട്ടഗോള്‍ നേടി. റാഫാ സില്‍വ ഒരു ഗോള്‍ നേടി. ഗ്രൂപ്പിലെ ആദ്യ കളിയില്‍ ബയേണിനോടും ബാഴ്‌സ തോറ്റിരുന്നു. 1972ലെ യുവേഫ കപ്പിന് ശേഷം ആദ്യമായാണ് ബാഴ്‌സ യൂറോപ്യന്‍ പോരാട്ടത്തില്‍ ആദ്യ 2 മത്സരങ്ങളില്‍ തോല്‍ക്കുന്നത്.
അതേസമയം വിയ്യാറയലിനെതിരെ ത്രസിപ്പിക്കുന്ന വിജയവുമായി മാഞ്ചസ്റ്റര്‍ യുണൈറ്റഡ്. ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷമായിരുന്നു യുണൈറ്റഡിന്റെ തിരിച്ചുവരവ്. ഇഞ്ചുറി സമയത്ത് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ് വിജയഗോള്‍ നേടിയത്. ആദ്യപാതിയില്‍ ഇരു ടീമിനും ഗോള്‍ നേടാന്‍ സാധിച്ചിരുന്നില്ല.
53-ാം മിനുറ്റില്‍ യുണൈറ്റഡിനെ ഞെട്ടിച്ച് പാകോ അല്‍കാസര്‍ ഗോള്‍ നേടി. അറുപതാം മിനുറ്റില്‍ അലക്‌സ് ടെല്ലസ് ഒപ്പമെത്തിച്ചു. എന്നാല്‍ ഇഞ്ചുറി സമയത്ത് ക്രിസ്റ്റ്യാനോ നേടിയ ഗോല്‍ യുനൈറ്റഡിന് ജയമൊരുക്കി. യുണൈറ്റഡ് ഗോളി ഡിഹിയയുടെ മികച്ച സേവുകളും ജയത്തില്‍ നിര്‍ണായകമായി.

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed