ശമ്പളം വൈകിപ്പിക്കുന്നത് തൊഴിൽ‍ നിയമ ലംഘനമെന്ന് ആവർത്തിച്ച് സൗദി


തൊഴിലാളികളുടെ ശമ്പളം വൈകിപ്പിക്കുന്നത് തൊഴിൽ‍ നിയമ ലംഘനത്തിൽ‍ തന്നെ ഉൾ‍പ്പെടുമെന്ന് വീണ്ടും മുന്നറിയിപ്പുമായി സൗദി സാമൂഹിക വികസന മന്ത്രാലയം. തൊഴിലാളികളുടെ ശമ്പളം വൈകിപ്പിക്കുന്ന കമ്പനികൾ‍ സൗദി തൊഴിൽ‍ നിയമം ലംഘിക്കുന്നതായി സൗദി മാനവ വിഭവ ശേഷി, സാമൂഹിക വികസന മന്ത്രാലയം ചൂണ്ടിക്കാട്ടി.

തൊഴിൽ‍ നിയമ ലംഘനങ്ങൾ‍ സംബന്ധിച്ച് ഏകീകൃത അപേക്ഷയിലൂടെ പരാതി സമർ‍പ്പിക്കാന്‍ സൗദി പൗരന്മാരോടും താമസക്കാരായ പ്രവാസികളോടും മന്ത്രാലയം ആവശ്യപ്പെട്ടു. അതേസമയം ശമ്പളം നൽ‍കുന്നത് പത്താം തീയതി വരെ വൈകിയേക്കാമെന്ന് മന്ത്രാലയം വ്യക്തമാക്കി.

അതേസമയം സൗദിയിൽ‍ കരാർ‍ രേഖയിൽ‍ കാണിച്ചിട്ടുള്ള ശമ്പളത്തിൽ‍ നിന്ന് ലഭിക്കുന്ന ശമ്പളം വ്യത്യാസപ്പെട്ടാൽ‍ തൊഴിലാളിക്ക് പരാതിപ്പെടാനുള്ള നിയമം നിലവിലുണ്ട്. ഹ്യൂമന്‍ റിസോഴ്‌സ ആന്റ് സോഷ്യൽ‍ ഡെവലപ്‌മെന്റ് മന്ത്രാലയത്തിന്റെ ഉത്തരവ് പ്രകാരമാണിത്.

article-image

fiutui

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed