ഖത്തർ‍ രാജകുമാരന്റെ മുൻ ഭാര്യ മരിച്ച നിലയിൽ‍


ഖത്തർ‍ രാജകുമാരൻ അബ്ദുൾ‍ അസീസ് ബിൻ ഖലീഫയുടെ മുൻ ഭാര്യ കാസിയ ഗല്ലനിയോ മരിച്ച നിലയിൽ‍. സ്പാനിഷ് നഗരമായ മർ‍ബെല്ലയിലെ റിസേർ‍ട്ടിലാണ് ഗല്ലാനിയോയുടെ മൃതദേഹം കണ്ടെത്തിയത്. മയക്കുമരുന്ന് അമിത ഡോസിൽ‍ കഴിച്ചതാണ് മരണ കാരണമെന്നാണ് സംശയിക്കുന്നത്. സ്‌പെയ്നിൽ‍ ഒറ്റയ്ക്ക് താമസിക്കുന്ന യുവതി വിഷാദത്തിലായിരുന്നെന്നും ലഹരി വസ്തുക്കൾ‍ ഉപയോഗിച്ചിരുന്നതായും റിപ്പോർ‍ട്ടുകളുണ്ട്. 45 കാരിയായ ഗല്ലനിയോ ലോസ് ആഞ്ചലസിലാണ് ജനിച്ചത്. 

2004ലാണ് ഇവർ‍ 73കാരനായ അബ്ദുൾ‍ അസീസ് ബിന്‍ ഖലീഫയെ വിവാഹം കഴിക്കുന്നത്. രാജകുമാരന്റെ മൂന്ന് ഭാര്യമാരിലൊരാളായിരുന്നു ഗല്ലനിയോ. ഖത്തർ‍ അമീറിനെ സ്ഥാനത്ത് നിന്ന് പുറത്താക്കാൻ‍ ശ്രമിച്ചെന്ന പേരിൽ‍ രാജകുംബത്തിൽ‍ നിന്നും പുറത്താക്കപ്പെട്ടയാളാണ് അബ്ദുൾ‍ അസീസ് ബിന്‍ ഖലീഫ അൽ‍താനി. 1992ലാണ് ഇദ്ദേഹം പാരീസിലേക്ക് മാറുന്നത്. എന്നാൽ‍ ഇവരുടെയും വിവാഹ ജീവിതം നീണ്ടു നിന്നില്ല. തന്റെ മൂന്ന് പെണ്‍മക്കളിലൊരാളെ പീഡിപ്പിച്ചെന്നാരോപിച്ച് ഗല്ലനിയോ രാജകുമാരനിൽ‍ നിന്നും വേർ‍പിരിഞ്ഞു. എന്നാൽ‍ മൂന്ന് പെൺകുട്ടികളും രാജകുമാരനൊപ്പമായിരുന്നു പോയത്. പെണ്‍മക്കളെ തനിക്ക് വിട്ടു കിട്ടാൻ വേണ്ടി നീണ്ട 15 വർ‍ഷം നിയമ പോരാട്ടം നടത്തിയിരുന്നു ഗല്ലനിയോ. മരണത്തിൽ‍ പെലീസ് അന്വേഷണം ആരംഭിച്ചിച്ചിട്ടുണ്ട്. പോസ്റ്റ്‌മോർ‍ട്ടം റിപ്പോർ‍ട്ടിന് ശേഷം തുടർ‍നടപടികൾ‍ സ്വീകരിക്കും.

You might also like

  • Lulu Exhange
  • Lulu Exhange
  • Lucky
  • 4PM News

Most Viewed