രാജസ്ഥാനിൽ കർണിസേന നേതാവ് വെടിയേറ്റ് മരിച്ചു


ജയ്പൂർ: രാജസ്ഥാനിലെ പ്രമുഖ രജപുത്ര നേതാവ് സുഖ്‌ദേവ് സിങ് ഗോഗമേദി ജയ്പൂരിലെ വസതിക്ക് സമീപം വെടിയേറ്റ് മരിച്ചു. രാഷ്ട്രീയ രജ്പുത് കർണി സേന ദേശീയ പ്രസിഡന്റാണ്. വീടിന് പുറത്ത് നിൽക്കവേ സ്‌കൂട്ടറിലെത്തിയ രണ്ട് പേർ വെടിയുതിർക്കുകയായിരുന്നു. ഇന്ന് ഉച്ച കഴിഞ്ഞാണ് സംഭവം. സുഖ്‌ദേവിന്റെ രണ്ട് കൂട്ടാളികൾക്കും വെടിയേറ്റിട്ടുണ്ട്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും സുഖ്‌ദേവിന്റെ ജീവൻ രക്ഷിക്കാനായില്ല. സുഖ്ദേവിന്റെ തലയിലും നെഞ്ചിലുമാണ് വെടിയേറ്റത്. സംഭവസ്ഥലത്ത് രക്തം തളംകെട്ടിനിൽക്കുന്നുണ്ട്.

ലോകേന്ദ്ര സിംഗ് കൽവി നേതൃത്വം നൽകുന്ന രജപുത് കർണി സേനയിൽനിന്ന് തെറ്റിപ്പിരിഞ്ഞ സുഖ്ദേവ്, 2015ലാണ് രാഷ്ട്രീയ രജ്പുത് കർണി സേന രൂപവത്കരിച്ചത്. ബോളിവുഡ് ചിത്രമായ പദ്മാവതിനെതിരായ പ്രതിഷേധത്തിന് നേതൃത്വം നൽകിയതോടെയാണ് കൽവിയുടെ രജ്പുത് കർണി സേന വാർത്തകളിൽ ഇംപിടിച്ചത്. സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പി അധികാരത്തിലേറിയതിന്റെ തൊട്ടുപിന്നാലെയാണ് രാജ്യത്തെ ഞെട്ടിച്ച കൊലപാതകം അരങ്ങേറിയത്. സംസ്ഥാനത്ത് കുറ്റകൃത്യങ്ങളില്ലാതാക്കുക എന്നത് ബി.ജെ.പി സർക്കാരിന്റെ പ്രഥമ പരിഗണനയിലുള്ള കാര്യമാണെന്ന് കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ ഗജേന്ദ്ര സിങ് ഷെഖാവത്ത് പറഞ്ഞു. പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് പൊലീസ് കമ്മീഷണറോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

article-image

ADADSSDADSADSADSD

You might also like

Most Viewed