മി­ഗ്­ജൗ­മ് ചു­ഴ­ലി­ക്കാ­റ്റ് ആന്ധ്രാ തീ­രം തൊ­ട്ടു; ക­ട­ലോ­ര ജില്ല­കള്‍ അതീ­വ ജാ­ഗ്രത­യില്‍


അ­മ­രാവതി: മി­ഗ്­ജൗ­മ് ചു­ഴ­ലി­ക്കാ­റ്റ് ആന്ധ്രാ തീ­രം തൊ­ട്ടു. 110 കീ­മീ വേ­ഗത­ത്തി­ലാ­ണ് കാ­റ്റ് ആ­ന്ധ്രാ­തീര­ത്ത് പ്ര­വേ­ശി­ച്ച­ത്. ബം­ഗാള്‍ ഉള്‍­ക്ക­ട­ലില്‍ രൂ­പം കൊ­ണ്ട ചു­ഴ­ലി­ക്കാ­റ്റ് മൂ­ന്ന് മ­ണി­ക്കൂ­റി­നു­ള്ളില്‍ പൂര്‍­ണ­മായും ആന്ധ്രാ തീര­ത്ത് പ്ര­വേ­ശി­ക്കു­മെ­ന്ന് കാ­ലാവ­സ്ഥാ നി­രീ­ക്ഷ­ണ കേന്ദ്രം അ­റി­യിച്ചു. തി­രു­പ്പ­തിയും നെല്ലൂരും അ­ട­ക്ക­മുള്ള സം­സ്ഥാ­നത്തെ­ എ­ട്ട് ക­ട­ലോ­ര ജില്ല­ക­ള്‍ അതീ­വ ജാ­ഗ്ര­ത­യി­ലാണ്. ഈ ജില്ല­ക­ളില്‍ നേര­ത്തേ റെ­ഡ് അ­ലര്‍­ട്ട് പ്ര­ഖ്യാ­പി­ച്ചി­രുന്നു. തി­ര­മാ­ല­കള്‍ എ­ട്ട് മീ­റ്റര്‍ വ­രെ ഉ­യ­ര­ത്തില്‍ വി­ശു­മെ­ന്നാ­ണ് മു­ന്ന­റി­യിപ്പ്.

ചു­ഴ­ലി­ക്കാ­റ്റി­ന്‍റെ സ്വാ­ധീ­ന­ഫ­ല­മാ­യി സം­സ്ഥാന­ത്ത് തി­ങ്ക­ളാഴ്­ച രാ­വി­ലെ മു­തല്‍ ആ­രം­ഭി­ച്ച മ­ഴ­യില്‍ നെല്ലൂര്‍, മെ­ച്ചി­ലി­പട്ട­ണം ന­ഗ­ര­ങ്ങള്‍ വെ­ള്ള­ത്തി­ന­ടി­യി­ലാണ്. ചി­ന്ന­ഗ­ജാ­മില്‍ 20 മ­ണി­ക്കൂ­റി­ലേ­റെ­യാ­യി വൈ­ദ്യു­തി ബ­ന്ധം ത­ട­സ­പ്പെ­ട്ടു. ജ­ലം നി­റ­ഞ്ഞ­തി­നാല്‍ ഗോ­ബര്‍­ബാം, പാ­പ­നാശം, അ­ട­ക്ക­മു­ള്ള ഡാ­മു­കള്‍ തു­റ­ന്നു­വി­ട്ടി­ട്ടുണ്ട്. വി­ജ­യ­വാ­ഡ, തി­രുപ്പ­തി വി­മാ­ന­ത്താ­ള­ങ്ങ­ളില്‍­നി­ന്നു­ള്ള സര്‍­വീ­സു­കള്‍ വൈ­കും. ചുഴലിക്കാറ്റിന്‍റെ പശ്ചാത്തലത്തില്‍ നിരവധി ട്രെയി­നു­കള്‍ റ­ദ്ദാ­ക്കി­യി­ട്ടുണ്ട്.

article-image

SAASDSASASDASASASa

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward

Most Viewed