ടിആർപി അട്ടിമറി കേസ്; റിപബ്ലിക് ടിവിക്ക് ക്ലീൻ ചിറ്റ്


ടിആർപി അട്ടിമറി കേസിൽ റിപബ്ലിക് ടിവിക്കും റിപബ്ലിക് ഭാരതിനും ക്ലീൻ ചിറ്റ്. എന്നാൽ ഇന്ത്യ ടുഡേ, ന്യൂസ് നേഷൻ എന്നീ ചാനലുകൾക്കെതിരായ അന്വേഷണം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അവസാനിപ്പിച്ചിട്ടില്ല. 

കഴിഞ്ഞ ആഴ്ച ബോക്സ് സിനിമ, ഫക്ത് മറാഠി, മഹാ മൂവിസ് എന്നിവയുടെ ഡയറക്ടർമാർ ഉൾപ്പെടെ 16 പേർക്കെതിരെ ഇ.ഡി കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം ചാർജ് ഷീറ്റ് ഫയൽ ചെയ്തിരുന്നു. ഇതിൽ റേറ്റിംഗ് ഏജൻസിയായ ബാർക്ക് ചുമതലപ്പെടുത്തിയ ഹാൻസ റിസർച്ച് ഗ്രൂപ്പിന്റെ റിലേഷൻഷിപ്പ് മാനേജർമാരും ഉൾപ്പെടുന്നു. ഇതിൽ റിപബ്ലിക് ടിവിയുടെ പങ്ക് പരിശോധിച്ചുവെന്ന് ഇ.ഡി വ്യക്തമാക്കി.

മുംബൈ പൊലീസ് നടത്തിയ അന്വേഷണവും ഇ.ഡിയുടെ അന്വേഷണ റിപ്പോർട്ടും വ്യത്യസ്തമായിരുന്നു. പാനൽ ഹൗസ്ഹോൾഡുകളിൽ റിപബ്ലിക് ടിവിയും ആർ ഭാരതുമല്ല കണ്ടിരുന്നതെന്നും റിപബ്ലിക് ചാനൽ കാണാൻ ഇവർ പണം വാങ്ങിയില്ലെന്നും അന്വേഷണത്തിൽ കണ്ടെത്തി.

ചില ചാനലുകൾക്ക് വേണ്ടി ടിആർപി കണക്ക് കൂട്ടുന്ന രീതിയിൽ മാറ്റം വരുത്തിയെന്നായിരുന്നു പൊലീസ് റിപ്പോർട്ട്. ഫോറൻസിക് ഓഡിറ്റ് അടിസ്ഥാനമാക്കിയായിയുരുന്നു ഈ റിപ്പോർട്ട്. എന്നാൽ ആഴത്തിൽ പരിശോധിച്ചാൽ ഇത് തെറ്റാണെന്ന് തെളിയുമെന്നതായിരുന്നു ഇ.ഡി റിപ്പോർട്ട്.

article-image

zxyhx

You might also like

  • Megamart
  • Lulu Exhange
  • 4PM News

Most Viewed