ബീഹാർ മദ്യ ദുരന്തം; മരണം 7 ആയി

ബിഹാർ വ്യാജ മദ്യ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം ഏഴായി. നിരവധി പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. സരൺ ജില്ലയിലെ ഛപ്രയിലാണ് വ്യാജമദ്യ ദുരന്തമുണ്ടായത്. കഴിച്ചവരിൽ ചിലർക്ക് കാഴ്ച നഷ്ടപ്പെട്ടു. പ്രദേശത്തേക്ക് മെഡിക്കൽ സംഘങ്ങളെ അയച്ചതായി ജില്ല കളക്ടർ രാജേഷ് മീണ അറിയിച്ചു.
ഛപ്ര സദർ ആശുപത്രിയിലും പട്‌ന മെഡിക്കൽ കോളേജ് ആശുപത്രിയിലും നിരവധി പേരെ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചിരുന്നു.
സംഭവത്തിൽ ഗ്രാമവാസികളിൽ നിന്നും കുടുംബങ്ങളിൽ നിന്നും ഉദ്യോഗസ്ഥർ വിവരങ്ങൾ ശേഖരിച്ചു. ഛപ്ര പൊലീസ് അനധികൃത മദ്യവ്യാപാരിയെ അറസ്റ്റ് ചെയ്തതായി അറിയിച്ചിരുന്നു