പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങൾ അനുസ്മരണം സംഘടിപ്പിച്ചു


കെ.എം.സി.സി ബഹ്‌റൈൻ സംസ്ഥാന കമ്മിറ്റി പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങൾ അനുസ്മരണം സംഘടിപ്പിച്ചു. ബഹ്‌റൈൻ കെ.എം.സി.സി ആക്ടിങ് പ്രസിഡന്‍റ് ഗഫൂർ കയ്പമംഗലത്തിന്റെ അധ്യക്ഷതയിൽ നടന്ന അനുസ്മരണ ചടങ്ങ് സമസ്ത ബഹ്‌റൈൻ പ്രസിഡന്‍റ് സയ്യിദ് ഫഖ്‌റുദ്ദീൻ തങ്ങൾ ഉദ്ഘാടനം ചെയ്തു. ഒ.ഐ.സി.സി ഗ്ലോബൽ ജനറൽ സെക്രട്ടറി രാജു കല്ലുംപുറം അനുസ്മരണ പ്രഭാഷണം നടത്തി. കെ.എം.സി.സി ട്രഷറർ റസാഖ് മൂഴിക്കൽ, സൽമാനുൽ ഫാരിസ്, എസ്.വി. ജലീൽ, വി.എച്ച്. അബ്ദുല്ല, ശംസുദ്ദീൻ വെള്ളികുളങ്ങര, വിവിധ ജില്ല, ഏരിയ നേതാക്കളായ അബ്ദുൽ കരീം മാസ്റ്റർ, എൻ.കെ. അബ്ദുൽ അസീസ്, ഫിറോസ്‌ കല്ലായി, അബ്ദുൽ റസാഖ് നദ്‌വി, ഇൻമാസ് ബാബു, ഹുസ്സൈൻ ചിത്താരി, സാഹിൽ തൊടുപുഴ, ഷബീർ അലി, ഇബ്രാഹിം ഹസൻ പുറക്കാട്ടിരി എന്നിവർ സംസാരിച്ചു. ആക്ടിങ് ജനറൽ സെക്രട്ടറി ഒ.കെ. കാസിം സ്വാഗതവും എ.പി. ഫൈസൽ നന്ദിയും പറഞ്ഞു.

You might also like

  • Lulu Exhange
  • Lulu Exhange
  • Lucky
  • 4PM News

Most Viewed