ഡിജിറ്റൽവത്കരണത്തിൽ മികവ് പുലർത്തുന്ന മണി എക്സ്ചേഞ്ച് സ്ഥാപനങ്ങളിൽ ലുലു എക്സ്ചേഞ്ചും

ഡിജിറ്റൽവത്കരണത്തിൽ മികവ് പുലർത്തുന്ന ജി.സി.സിയിലെ മണി എക്സ്ചേഞ്ച് സ്ഥാപനങ്ങളുടെ പട്ടികയിൽ യു.എ.ഇ ആസ്ഥാനമായ ലുലു എക്സ്ചേഞ്ച് ഉൾപ്പെടെ അഞ്ച് എക്സ്ചേഞ്ച് ഹൗസുകൾ സ്ഥാനം പിടിച്ചു. ഫോബ്സ് മിഡിൽഈസ്റ്റ് ആണ് ഈ പട്ടിക പുറത്തിറിക്കിയിരിക്കുന്നത്.അൽ അൻസാരി എക്സ്ചേഞ്ച്, കുവൈത്തിലെ അൽ മുല്ല എക്സ്ചേഞ്ച്, ഖത്തറിലെ അൽഫർദാൻ എക്സ്ചേഞ്ച്, ഒമാനിലെ പുരുഷോത്തം കാഞ്ചി എക്സ്ചേഞ്ച് എന്നിവയാണ് മറ്റ് നാല് എക്സ്ചേഞ്ചുകൾ.
ആപ്പ്ഡൗൺലോഡ് എണ്ണം, ഉപയോക്താക്കളുടെ എണ്ണം, ഡിജിറ്റൽ ഇടപാടുകളുടെ മൂല്യം എന്നിവയുടെ അടിസ്ഥാനത്തിലാണ് അഞ്ച് കമ്പനികളെ തെരഞ്ഞെടുത്തത്.