സൗജന്യ ആയുർവേദിക് ചെക്കപ്പ് ക്യാമ്പ് സംഘടിപ്പിച്ചു

കൊല്ലം പ്രവാസി അസോസിയേഷൻ ഗുദേബിയ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഈസ്റ് റിഫ ഗൗരംഗ ആയുർവേദിക് സെന്റെറുമായി സഹകരിച്ചു കൊണ്ട് സൗജന്യ ആയുർവേദിക് ചെക്കപ്പ് ക്യാമ്പ് സംഘടിപ്പിച്ചു. 50 ഓളം പേർ പങ്കെടുത്ത ആയുർവേദ ക്യാമ്പ് കെ പി എ പ്രസിഡന്റ് നിസാർ കൊല്ലം ഉത്‌ഘാടനം ചെയ്തു. ജനറൽ സെക്രെട്ടറി ജഗത് കൃഷ്ണകുമാർ കെ പി എ യുടെ ഉപഹാരം ഗൗരംഗ ചെയർപേഴ്സൺ ബാബ കുളങ്ങരയ്ക്ക് കൈമാറി. ക്യാമ്പിനെ കുറിച്ചു ഗൗരംഗ എം.ഡി. ഡോ പ്രവീൺ, ഡോ . അമല എന്നിവർ വിശദീകരിച്ചു.
വൈസ് പ്രസിഡന്റ് കിഷോർ കുമാർ, ഹോസ്പിറ്റൽ ചാരിറ്റി കൺവീനർ റോജി ജോൺ എന്നിവർ ആശംസകൾ നേർന്നു. ഏരിയ പ്രസിഡന്റ് തോമസ് ബി കെ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഏരിയ സെക്രട്ടറി ബോജി രാജൻ സ്വാഗതവും കെ പി എ ട്രഷറർ രാജ് കൃഷ്‌ണൻ നന്ദിയും പറഞ്ഞു. ക്യാമ്പിൽ പങ്കെടുത്തവർക്കു സൗജന്യ പരിശോധന, സൗജന്യ നിരക്കിൽ വിദഗ്ധ ചികിത്സ, മരുന്നുകൾ എന്നിവയാണ് നൽകിയത്.