അട്ടപ്പാടി മധുവധക്കേസ് അട്ടിമറിക്കാൻ ശ്രമമമെന്ന് ആരോപിച്ച് സങ്കട ഹർജി നൽകി അമ്മ


അട്ടപ്പാടി മധുവധക്കേസിൽ ഹൈക്കോടതി ചീഫ് ജസ്റ്റീസിന് സങ്കട ഹർജി നൽകി മധുവിന്‍റെ അമ്മ. കേസിലെ സ്‌പെഷ്യൽ‍ പബ്‌ളിക് പ്രോസിക്യൂട്ടറായി ഡോ. കെ.പി. സതീശനെ സർ‍ക്കാർ‍ നിയമിച്ചതിനെതിരെയാണ് മധുവിന്‍റെ അമ്മ ചീഫ് ജസ്റ്റീസിന് സങ്കട ഹർ‍ജി നൽ‍കിയത്. സ്‌പെഷ്യൽ‍ പബ്‌ളിക് പ്രോസിക്യൂട്ടറായി കെ.പി. സതീശനെ നിയമിച്ച സർക്കാർ വിജ്ഞാപനം പുനഃപരിശോധിക്കാൻ നിർദേശം നൽകണമെന്നും ചീഫ് ജസ്റ്റീസ് പ്രശ്‌നത്തിൽ ഇടപെടണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നുണ്ട്. 

കെ.പി. സതീശനെ നിയമിക്കുന്നത് കേസ് അട്ടിമറിക്കാനുള്ള സർ‍ക്കാർ‍ ശ്രമത്തിന്‍റെ ഭാഗമാണെന്നാണ് കുടുംബത്തിന്‍റെ ആരോപണം. തങ്ങളോട് കൂടി ആലോചിക്കാതെ നടത്തിയ നിയമനം തടയണമെന്നാവശ്യപ്പെട്ടാണ് സങ്കട ഹർ‍ജി. പ്രോസിക്യൂട്ടർ‍ നിയമനത്തിൽ‍ സർ‍ക്കാർ‍ ഏകപക്ഷീയമായി തീരുമാനമെടുത്തെന്ന് സമരസമിതിയും ആരോപിച്ചു. ഇമെയിൽ വഴിയാണ് ഹർജി സമർപ്പിച്ചത്.

article-image

jygkg

You might also like

Most Viewed