പൊട്ടൽ ഇല്ലാത്ത കൈയിലാണ് രമ പ്ലാസ്റ്റർ ഇട്ടിരിക്കുന്നത്; പരിഹാസവുമായി എംവി ഗോവിന്ദൻ


കെ.കെ രമയ്ക്കെതിരായ സച്ചിൻ ദേവിന്‍റെ ഫേസ്ബുക്ക് പോസ്റ്റിനെ ന്യായീകരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. പൊട്ടൽ ഇല്ലാത്ത കൈയിലാണ് രമ പ്ലാസ്റ്റർ ഇട്ടിരിക്കുന്നതെന്നാണ് ഗോവിന്ദന്‍റെ പരിഹാസം. രമയുടെ കൈയിൽ പൊട്ടലുണ്ടോ ഇല്ലയോയെന്ന് പരിശോധിക്കാൻ ആധുനിക സംവിധാനങ്ങളുണ്ടെന്നും ഗോവിന്ദൻ പറഞ്ഞു. നിയമസഭ കൂടണമെന്ന് പ്രതിപക്ഷം ആഗ്രഹിക്കുന്നില്ല. കലാപം സൃഷ്ടിക്കാനാണ് അവരുടെ നീക്കമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

അതേസമയം, സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന് ആരോപിച്ച് സച്ചിൻ ദേവ് എംഎൽഎക്കെതിരേ കെ.കെ രമ പരാതി നൽകി. നിയമസഭാ സ്പീക്കർക്കും സൈബർ സെല്ലിനുമാണ് രമ പരാതി നൽകിയിരിക്കുന്നത്. നിയമസഭയിലുണ്ടായ സംഘർഷത്തിന് പിന്നാലെ രമയുടെ പരിക്ക് വ്യാജമാണെന്ന് സച്ചിൻദേവ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു. ഇതിന്‍റെ സ്ക്രീൻഷോട്ട് സഹിതമാണ് പരാതി.

article-image

nvn

You might also like

  • Lulu Exhange
  • NEC REMIT

Most Viewed