ഇന്‍ഡിഗോ നിസഹകരണം അവസാനിപ്പിക്കാന്‍ ആവശ്യപ്പെടുന്നു: ഇപി ജയരാജന്‍


ഇന്‍ഡിഗോ വിമാനക്കമ്പനി നിരന്തരമായി ബന്ധപ്പെടുന്നുണ്ടെന്നും നിസഹകരണം അവസാനിപ്പിക്കാന്‍ കമ്പനി ആവശ്യപ്പെട്ടുവെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍. കമ്പനിയുമായി സഹകരിക്കണമെന്നാവശ്യപ്പെട്ട് ചീഫ് മാനേജര്‍ വിളിച്ചു. രേഖാമൂലം എഴുതി നല്‍കാന്‍ അദ്ദേഹത്തോട് ആവശ്യപ്പെട്ടുവെന്നും നിലപാട് അപ്പോള്‍ അറിയിക്കാമെന്നും ഇപി ജയരാജന്‍ പറഞ്ഞു. ഇന്‍ഡിഗോ അത്തരത്തില്‍ ഒരു നിലപാട് എടുക്കാന്‍ പാടില്ലായിരുന്നുവെന്നും ഇപി ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.

2022 ജൂണ്‍ 13ന് കണ്ണൂരില്‍ നിന്ന് തിരുവനന്തപുരത്തേക്ക് യാത്ര ചെയ്ത മുഖ്യമന്ത്രി പിണറായി വിജയനെ ആക്രമിക്കാന്‍ ശ്രമിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തടഞ്ഞതിനാണ് ഇന്‍ഡിഗോ വിമാനക്കമ്പനി ജയരാജന് മൂന്നാഴ്ച യാത്രാവിലക്ക് ഏര്‍പ്പെടുത്തിയത്. ഇതിനെ തുടര്‍ന്ന് ഇന്‍ഡിഗോയില്‍ താനും തന്റെ കുടുംബവും ഇനിമുതല്‍ യാത്ര ചെയ്യില്ലെന്ന് അദ്ദേഹം നിലപാടെടുക്കുകയായിരുന്നു.

 

article-image

DSFGSDGSGSD

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed