ജാമ്യവ്യവസ്ഥ ലംഘിച്ചു; എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പിഎം ആർഷോയുടെ ജാമ്യം റദ്ദാക്കി

എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎം അർഷോയുടെ ജാമ്യം റദ്ദാക്കി. അഭിഭാഷകനെ ആക്രമിച്ച കേസിലാണ് എറണാകുളം സിജെഎം കോടതിയുടെ നടപടി. ഇന്നലെ ജാമ്യവ്യവസ്ഥ ലംഘിച്ചെന്ന പൊലീസ് റിപ്പോർട്ടനെ തുടർന്നാണ് നടപടി.
ഹൈക്കോടതിയുടെ ജാമ്യ വ്യവസ്ഥ ലംഘിച്ചെന്ന ക്രൈംബ്രാഞ്ച് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.എല്ലാ ശനിയാഴ്ചകളിലും ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഓഫീസിലെത്തി ഒപ്പിടണം എന്നായിരുന്നു വ്യവസ്ഥ. ഈ വ്യവസ്ഥ ലംഘിച്ചതിനാണ് കോടതി നടപടി. അർഷോയെ പൊലീസ് അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിലാണ്.
ഓഗസ്റ്റ് മാസത്തിലാണ് ജാമ്യം ലഭിച്ചത്. ഡെങ്കിപ്പനി ബാധിച്ച് മൂന്നാഴ്ചക്കാലം ആശുപത്രിയിലായിരുന്നെന്ന് പി എം ആര്‍ഷോ പ്രതികരിച്ചു. സ്വാഭാവികമായ നടപടിയുടെ ഭാഗമായിട്ടാണ് ജാമ്യം റദ്ദാക്കിയിട്ടുള്ളത്. മെഡിക്കല്‍ റിപ്പോര്‍ട്ട് ഹാജരാക്കിക്കൊണ്ട് ഹൈക്കോടതിയെ സമീപിക്കുന്ന നിലയുണ്ടായിട്ടുണ്ട്. അത് പരിഗണിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ആർഷോ പറഞ്ഞു.
ghfghfg