ശുചിമുറി മാലിന്യ സംസ്‌കരണ പ്ലാന്‍റ്; കോഴിക്കോട് പ്രതിഷേധം ആളിക്കത്തുന്നു


കോടതിയിൽ‍ ശുചിമുറി മാലിന്യ സംസ്‌കരണ പ്ലാന്‍റിനെതിരെ ഇന്നും പ്രതിഷേധവുമായി നാട്ടുകാർ‍. പദ്ധതി പ്രദേശത്തേയ്ക്കുള്ള വഴി ഉപരോധിച്ചാണ് സമരം. റോഡിൽ‍ ടയർ‍ കത്തിച്ച് നാട്ടുകാർ പ്രതിഷേധിച്ചു. വീട്ടമ്മമാരും കുട്ടികളും ഉൾ‍പ്പെടെയുള്ളവർ‍ നിർ‍മാണപ്രവർ‍ത്തനങ്ങൾ‍ തടസ്സപ്പെടുത്തുന്ന രീതിയിൽ‍ റോഡിൽ‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്. സമരക്കാരിൽ‍ ചിലരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.

 റോഡിൽ കിടന്ന് പ്രതിഷേധിച്ച സ്ത്രീകളെ വലിച്ചിഴച്ച് മാറ്റി. ഇവരെ ബലം പ്രയോഗിച്ച് നീക്കുന്നതിനിടയിൽ‍ ഒരു കുട്ടിക്ക് പോലീസിന്‍റെ മർ‍ദനമേറ്റെന്നു നാട്ടുകാർ‍ ആരോപിച്ചു.നഗരസഭയ്ക്ക് പ്ലാന്‍റിന്‍റെ നിർ‍മാണപ്രവർ‍ത്തനങ്ങൾ‍ തുടരാൻ ഹൈക്കോടതിയിൽനിന്ന് അനുകൂല ഉത്തരവ് ലഭിച്ചിരുന്നു. ഈ സാഹചര്യത്തിൽ‍ പ്രതിഷേധക്കാരെ തടയാന്‍ വന്‍ പോലീസ് സന്നാഹത്തെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്.

article-image

fghfgh

You might also like

  • KIMS BAHRAIN
  • KIMS BAHRAIN
  • Al Hilal Hospital

Most Viewed