കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ സ്വർണ വേട്ട


കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ വിമാനത്തിൽ നിന്ന് ആറ് കിലോ സ്വർണ മിശ്രിതം പിടികൂടി. മാലദ്വീപിൽ നിന്ന് നെടുമ്പാശേരിയിൽ എത്തിയ ഇൻഡിഗോ വിമാനത്തിൽ നിന്നാണ് സ്വർണം പിടികൂടിയത്. സ്വർണം വിമാനത്തിന്റെ ടോയ്ലറ്റിൽ ഒളിപ്പിച്ച നിലയിലായിരുന്നു. രഹസ്യ വിവരം ലഭിച്ചതിനെത്തുടർന്ന് ഡിആർഐ എത്തി പരിശോധന നടത്തുകയായിരുന്നു.

ഡി.ആർ.ഐ. എത്തുന്ന വിവരം ചോർന്നതിനെത്തുടർന്ന് സ്വർണം ഉപേക്ഷിച്ചതാണോ അതോ മറ്റേതെങ്കിലും ഏജൻസികളെ ഉപയോഗിച്ച് ഇത് പുറത്തുകടത്താൻ ലക്ഷ്യമിട്ടതാണോയെന്നതിനെക്കുറിച്ച് കൂടുതൽ അന്വേഷണമാരംഭിച്ചു.  

You might also like

Most Viewed