തൃശൂരിൽ ഓട്ടോറിക്ഷയിടിച്ച് സിപിഐഎം നേതാവ് മരിച്ചു
                                                            എരുമപ്പെട്ടിയിൽ ഓട്ടോറിക്ഷയിടിച്ച് സിപിഐഎം നേതാവ് മരിച്ചു. സിപിഐഎം കടങ്ങോട് ലോക്കൽ കമ്മറ്റിയംഗം മിൽൽ സ്വദേശി ചീരാത്ത് മോഹനൻ(57) ആണ് മരിച്ചത്. കടങ്ങോട് കൈക്കുളങ്ങര ക്ഷേത്രത്തിന് സമീപത്ത് വച്ച് ഇന്ന് രാവിലെ ആറു മണിയോടെയാണ് അപകടം നടന്നത്. റോഡിലൂടെ നടക്കുകയായിരുന്ന മോഹനന്റെ പിന്നിൽ ഓട്ടോറിക്ഷ ഇടിക്കുകയായിരുന്നു.
തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ മോഹനനെ എരുമപ്പെട്ടി ആക്ട്‌സ് പ്രവർത്തകർ അത്താണി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. കടങ്ങോട് പഞ്ചായത്ത് മുൻ മെമ്പർ കാഞ്ചനയുടെ ഭർത്താവാണ്. മക്കൾ: അശ്വതി നന്ദ, ആര്യ നന്ദ.
gkgb
												
										
																	