തെരുവുനായ കുറുകെ ചാടി; ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞ് ഡ്രൈവർ‍ മരിച്ചു


തൃശൂർ‍ പട്ടിക്കാട് മുടിക്കോട് സെന്ററിൽ‍ തെരുവുനായ കുറുകെ ചാടിയതിനെ തുടർ‍ന്ന് ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞ് ഡ്രൈവർ‍ മരിച്ചു. പൂവഞ്ചിറ പുത്തന്‍പുരയ്ക്കൽ‍ ശ്രീധരന്റെ മകൻ സന്തോഷ് (46) ആണ് മരിച്ചത്.

ഇന്നലെ രാത്രി ഏഴിനു പാലക്കാട് ഭാഗത്തേക്കുള്ള പാതയിലൂടെ വരികയായിരുന്ന ഓട്ടോയ്ക്കു മുന്നിലേക്കു ബസ് സ്റ്റോപ്പിനു സമീപം നിന്നിരുന്ന തെരുവുനായ ചാടുകയായിരുന്നു. നിയന്ത്രണം വിട്ട ഓട്ടോ മറിഞ്ഞു സാരമായ പരിക്കുകളോടെ സന്തോഷിനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 

സ്വന്തം ഓട്ടോയിൽ‍, നഗരത്തിലെ പ്രമുഖ മെഡിക്കൽ‍ സ്ഥാപനത്തിലെ മരുന്നു വിതരണ ജോലി ചെയ്യുന്ന സന്തോഷ് ജോലി കഴിഞ്ഞു വീട്ടിലേക്കു മടങ്ങുമ്പോഴായിരുന്നു അപകടം. ഓട്ടോയുടെ അടിയിൽ‍ കുടുങ്ങിയ സന്തോഷിനെ നാട്ടുകാർ‍ വാഹനം ഉയർ‍ത്തിയാണു പുറത്തെടുത്തത്.

തലയ്ക്കും ആന്തരികാവയവങ്ങൾ‍ക്കും ഗുരുതരമായി പരിക്കേറ്റ നിലയിലാണ് തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ‍ പ്രവേശിപ്പിച്ചത്. ആരോഗ്യനില വഷളായതിനെ തുടർ‍ന്ന് രാത്രി 9.30ഓടേയാണ് മരണം സംഭവിച്ചത്.

article-image

setydsry

You might also like

  • Straight Forward

Most Viewed