പോപ്പുലർ‍ ഫ്രണ്ട് കേന്ദ്രങ്ങളിൽ‍ എൻ‍ഐഎ റെയ്ഡ്;‍ ഏറ്റവും കൂടുതൽ‍ പേർ‍ അറസ്റ്റിലായത് കേരളത്തിൽ‍നിന്ന്


പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ ദേശീയ അന്വേഷണ ഏജൻസി (എൻ‍ഐഎ) രാജ്യവ്യാപകമായി നടത്തിയ റെയ്ഡിൽ ഏറ്റവും കൂടുതൽ പേർ‍ അറസ്റ്റിലായത് കേരളത്തിൽനിന്ന്. ഭീകരവാദത്തിനു സഹായം ചെയ്‌തെന്ന പേരിൽ 22 പേരെയാണ് സംസ്ഥാനത്തു നിന്നു പിടികൂടിയത്. മഹാരാഷ്ട്രയിൽ‍നിന്നും കർ‍ണാടകയിൽ‍നിന്നും ഇരുപതു പേരെ വീതം അറസ്റ്റ് ചെയ്തു. തമിഴ്‌നാട്, (10), യുപി (8), ആന്ധ്ര (5), മധ്യപ്രദേശ് 94), പുതുച്ചേരി, ഡൽ‍ഹി (മൂന്നു വീതം), രാജസ്ഥാൻ (2) എന്നിങ്ങനെയാണ് അറസ്റ്റ്. പതിനൊന്നു സംസ്ഥാനങ്ങളിലായി നടത്തിയ റെയ്ഡിൽ‍ 106 പേരെ അറസ്റ്റ് ചെയ്തതായി എൻ‍ഐഎ ഉദ്യോഗസ്ഥർ‍ അറിയിച്ചു.

എൻഐഎയും എൻഫോഴ്‌സമെന്റ് ഡയറക്ടറേറ്റും സംസ്ഥാന പൊലീസിന്റെ സഹായത്തോടെയാണ് റെയ്ഡ് നടത്തിയത്. ഇന്നുവരെ നടത്തിയതിൽ‍ ഏറ്റവും വലിയ റെയഡ് എന്നാണ് എൻ‍ഐഎ ഇതിനെ വിശേഷിപ്പിച്ചത്.

ഭീകരവാദത്തിനു സഹായം ചെയ്യുക, പരിശീലന ക്യാംപുകൾ‍ സംഘടിപ്പിക്കുക, ഭീകരവാദത്തിലേക്ക് ആളുകളെ ആകർ‍ഷിക്കുക തുടങ്ങിയ കുറ്റങ്ങൾ‍ ചെയ്തവരെയാണ് ലക്ഷ്യമിട്ടതെന്ന് ഉദ്യോഗസ്ഥർ‍ പറഞ്ഞു.

article-image

xhdc

You might also like

  • Megamart
  • Lulu Exhange
  • 4PM News

Most Viewed