എകെജി സെന്‍ററിന് നേരെ സ്‌ഫോടക വസ്തു എറിഞ്ഞ സംഭവം; യൂത്ത് കോൺ‍ഗ്രസ് നേതാവ് കസ്റ്റഡിയിൽ


എകെജി സെന്‍ററിന് നേരെ സ്‌ഫോടക വസ്തു എറിഞ്ഞ സംഭവത്തിൽ യൂത്ത് കോൺ‍ഗ്രസ് നേതാവ് കസ്റ്റഡിയിൽ. തിരുവനന്തപുരം മൺവിള സ്വദേശി ജിതിനെ ക്രൈംബ്രാഞ്ച് ആണ് കസ്റ്റഡിയിലെടുത്തത്. യൂത്ത്കോൺഗ്രസ് ആറ്റിപ്ര മണ്ഡലം പ്രസിഡന്‍റാണ് ജിതിൻ. ജിതിനാണ് സ്ഫോടക വസ്തു എറിഞ്ഞതെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി.

സംഭവം നടന്ന് രണ്ട് മാസങ്ങൾക്ക് ശേഷമാണ് കേസിലെ പ്രതിയെ അന്വേഷണ സംഘം പിടികൂടുന്നത്. ഇയാളുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തുമെന്നാണ് സൂചന. കവടിയാറിലെ ക്രൈംബ്രാഞ്ച് ഓഫീസിൽ വച്ച് ഇയാളെ ചോദ്യം ചെയ്യുകയാണ്.

article-image

fdxgx

You might also like

  • Lulu Exhange
  • Straight Forward

Most Viewed