വാളയാർ കേസ് പുനരന്വേഷണത്തിന് കോടതി ഉത്തരവ്


വാളയാർ പെൺകുട്ടികളുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട കേസിൽ സിബിഐ സമർപ്പിച്ച കുറ്റപത്രം പോക്സോ കോടതി തള്ളി. സിബിഐ തന്നെ കേസ് പുനരന്വേഷിക്കാൻ കോടതി ഉത്തരവിട്ടു.  പെൺകുട്ടികളുടെ അമ്മയുടെ ആവശ്യം പരിഗണിച്ചാണ് കോടതിയുടെ സുപ്രധാന വിധി. കോടതി നടപടിയിൽ‍ സന്തോഷമെന്ന് പെണ്‍കുട്ടികളുടെ അമ്മ പ്രതികരിച്ചു. സിബിഐ നൽ‍കിയ കുറ്റപത്രം തെറ്റാണെന്ന് കണ്ടെത്തിയതിൽ ഒരുപാട് സന്തോഷം, ഇനി നടക്കുന്ന അന്വേഷണത്തിൽ‍, മക്കളുടേത് കൊലപാതകം തന്നെയെന്ന് കണ്ടെത്തണമെന്നാണ് ആവശ്യമെന്നും അമ്മ പ്രതികരിച്ചു.

സിബിഐ സമർപ്പിച്ച കുറ്റപത്രത്തിൽ നേരത്തെ ക്രൈംബ്രാഞ്ച് സമർപ്പിച്ച കുറ്റപത്രത്തിൽ നിന്ന് വ്യത്യസ്തമായി ഒന്നുമില്ലായിരുന്നു. പെൺകുട്ടികളുടേത് ആത്മഹത്യ തന്നെയാണെന്നാണ് കുറ്റപത്രത്തിൽ പറഞ്ഞിരുന്നത്. മരണത്തിന് മറ്റൊരു കാരണവും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.

You might also like

  • Lulu Exhange
  • Straight Forward

Most Viewed