പ്രഭാതഭക്ഷണം മുടക്കരുത്; ഈ നാല് പദാര്‍ത്ഥങ്ങള്‍ മറക്കാതെ കഴിക്കാം


പ്രഭാതഭക്ഷണം ഒരു ദിവസത്തെ മുഴുവന്‍ എനര്‍ജിക്കും അടിസ്ഥാനമായി കണക്കാക്കുന്ന ഒന്നാണ്. കഴിക്കുന്ന സമയവും എന്താണ് കഴിക്കുന്നതെന്നും ഒരു പോലെ പ്രധാനപ്പെട്ടതാണ്. ഓര്‍മ്മശക്തിയും ഏകാഗ്രതയും നിലനിര്‍ത്താനും പ്രമേഹം, ഹൃദ്രോഗം, അമിതഭാരം എന്നിവയുടെ സാധ്യത കുറയ്ക്കാനും പ്രഭാതഭക്ഷണം സഹായിക്കുന്നു.സമ്പൂര്‍ണമായ പ്രാതലിനെ ആശ്രയിച്ചാണ് ഒരു മനുഷ്യന്റെ ഒരു ദിവസത്തെ എനര്‍ജി തീരുമാനിക്കപ്പെടുന്നത്. അതുകൊണ്ട് തന്നെ നാരുകള്‍, പ്രോട്ടീന്‍, കാര്‍ബോഹൈഡ്രേറ്റ്, കൊഴുപ്പ് തുടങ്ങിയ ഘടകങ്ങളെല്ലാം അടങ്ങിയ ഭക്ഷണമായിരിക്കണം പ്രഭാതത്തില്‍ കഴിക്കേണ്ടത്. മുട്ട, പാല്‍, ധാന്യവര്‍ഗങ്ങള്‍, വാഴപ്പഴം, പഴങ്ങള്‍, ഗോതമ്പ്, ഓട്‌സ്, എന്നിവ ഇവയില്‍ പ്രധാനപ്പെട്ട ചിലതാണ്.

മുട്ട

പ്രോട്ടീന്റെ ഉറവിടമായ മുട്ട ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് വളരെ പ്രധാനമാണ്. ആരോഗ്യകരമായ കൊഴുപ്പും അമിനോ ആസിഡുകളും അടങ്ങിയിട്ടുള്ള മുട്ട ദിവസവും പ്രാതലില്‍ ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കണം. കൊളസ്‌ട്രോള്‍ ഉയര്‍ന്ന അളവിലുള്ളവര്‍ മുട്ടയുടെ മഞ്ഞക്കരു ഒഴിവാക്കണം. തലച്ചോറിന്റെ പ്രവര്‍ത്തനത്തിന് സഹായിക്കുന്ന കോളിന്‍ എന്ന ഘടകം മുട്ടയില്‍ അടങ്ങിയിട്ടുണ്ട്. നാഡികളുടെ പ്രവര്‍ത്തനത്തിനും കരളില്‍ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് തടയാനും കോളിന്‍ സാഹായിക്കും.

പാല്‍
ഊര്‍ജത്തിന്റെ കലവറയാണ് പാല്‍. പാലില്‍ അടങ്ങിയ കാല്‍സ്യം എല്ലിനും പല്ലിനും മികച്ച ആരോഗ്യം നല്‍കുന്നു. അമിനോ ആസിഡുകളാല്‍ സമൃദ്ധമാണ് പാല്‍. ഇത് പേശീനിര്‍മാണത്തെ സഹായിക്കുന്ന ഒന്നാണ്. പാലിലെ അമിനോ ആസിഡുകളിലൊന്നായ ട്രിപ്‌റ്റോഫാന്‍ നല്ല ഉറക്കം കിട്ടാന്‍ സഹായിക്കും. അതേസമയം ഹൃദ്രോഗം, പ്രമേയം, വൃക്കരോഗമുള്ളവര്‍, ദഹന പ്രശ്‌നങ്ങളുള്ളവര്‍ എന്നിവര്‍ പാലിന്റെ ഉപയോഗം കുറയ്ക്കണമെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്.

വാഴപ്പഴം

വാഴപ്പഴത്തില്‍ അടങ്ങിയിട്ടുള്ള വൈറ്റമിന്‍ ബി 6 ശരീരം എളുപ്പത്തില്‍ ആഗിരണം ചെയ്യും. അധികം പഴുക്കാത്ത വാഴപ്പഴത്തില്‍ മനുഷ്യന്റെ ശരീരത്തിന് ദഹിക്കാത്ത പ്രതിരോധശേഷിയുള്ള അന്നജം അ
ടങ്ങിയിട്ടുണ്ട്. ഇതും വാഴപ്പഴത്തിലെ ലയിക്കുന്ന നാരുകളും ശരീരത്തിലെ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാന്‍ സഹായിക്കും.
കൂടാതെ പഴത്തില്‍ പൊട്ടാസ്യം ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് നമ്മുടെ രക്തസമ്മര്‍ദ്ദം കുറയ്ക്കും.

ഓട്‌സ്

പ്രാതലില്‍ കഴിവതും എന്നും ഓട്‌സ് ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കുന്നത് വളരെ നല്ലതാണ്. ഒട്‌സിനൊപ്പം ഉണങ്ങിയ പഴങ്ങളും ചേര്‍ത്ത് കഴിക്കാം. രാത്രി ഓട്‌സ് വെള്ളത്തില്‍ കുതിര്‍ത്ത് വയ്ക്കുക. ഇത് ഓട്‌സിലെ ഫൈറ്റിക് ആസിഡിന്റെ അളവ് കുറയ്ക്കാന്‍ കാരണമാകും.

You might also like

  • Lulu Exhange
  • Lulu Exhange
  • Lucky
  • 4PM News

Most Viewed