ഗൂഗിൾ മാപ്പ് വഴിതെറ്റിച്ചു; തോട്ടിൽ വീണ നാലംഗ കുടുംബം അത്ഭുതകരമായി രക്ഷപ്പെട്ടു


ഗൂഗിൾ‍ മാപ്പ് നോക്കി കാറിൽ സഞ്ചരിച്ച നാലംഗ കുടുംബം തോട്ടിൽ വീണു. തക്കസമയത്ത് നാട്ടുകാരുടെ ശ്രദ്ധയെത്തിയതിനാൽ ആറുമാസം പ്രായമുള്ള കുഞ്ഞടക്കം അത്ഭുതകരമായി രക്ഷപെട്ടു. കോട്ടയം തിരുവാതുക്കലിനു സമീപം രാത്രി 11 മണിയോടയാണ് സംഭവം. തിരുവല്ല സ്വദേശികളായ ഡോക്ടർ‍ സോണിയ, മൂന്നു മാസം പ്രായമായ കുഞ്ഞ്, മാതാവ്, വാഹനം ഓടിച്ചിരുന്ന സഹോദരൻ അനീഷ് എന്നിവരാണ് രക്ഷപെട്ടത്.

എറണാകുളത്തു നിന്നു തിരുവല്ലയിലേക്കു മടങ്ങുന്നതിനിടയിൽ‍ നാട്ടകം പാറേച്ചാൽ‍ ബൈപാസിലായിരുന്നു സംഭവം. ഗൂഗിൾ‍ മാപ്പ് നോക്കി വാഹനമോടിക്കുന്നതിനിടയിൽ‍ വഴി തെറ്റിയ ഇവർ‍ പാറേച്ചാൽ‍ ബൈപാസിൽ‍ എത്തുകയും സമീപത്തെ തോട്ടിലേക്ക് മറിയുകയുമായിരുന്നു. കാറിനുള്ളിൽ‍ നിന്നു അത്ഭുതകരമായാണ് ഇവർ‍ രക്ഷപെട്ടത്.ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് കാറിനുള്ളിൽ‍ നിന്നും നാലു പേരെയും രക്ഷപെടുത്തിയത്. കോട്ടയം വെസ്റ്റ് സ്റ്റേഷനിലെ പൊലീസ് സംഘവും അഗ്‌നിരക്ഷാ സേനാ സംഘവും സ്ഥലത്ത് എത്തിയാണ് സോണിയയെയും കുടുംബത്തെയും രക്ഷപ്പെടുത്തിയത്.

You might also like

  • Straight Forward

Most Viewed