ഒമാനിൽ വാഹനാപകടം - ചേപ്പാട് സ്വദേശിനി ഷീബ മേരി തോമസ് മരണപ്പെട്ടു


യുഎഇയിൽ നിന്ന് ഒമാനിലെത്തിയ രണ്ട് മലയാളി കുടുംബങ്ങൾ സഞ്ചരിച്ച വാഹനം അപകടത്തിൽ പെട്ട് യുവതി മരണപ്പെട്ടു. ആലപ്പുഴ കായംകുളം ചേപ്പാട് സ്വദേശിനി പള്ളിതെക്കേതിൽ ഷീബ മേരി തോമസ് (33) ആണ് മരിച്ചത്.അപകടത്തിൽ ഏഴ് പേർക്ക് പരിക്കേറ്റു. ഇന്ന് പുലർച്ചെ അൽ വുസ്ത ഗവർണറേറ്റിലെ ഹൈമയിലായിരുന്നു അപകടം ഉണ്ടായത്.

ദുബായിൽ നഴ്സ് ആയി ജോലി ചെയ്യുകയായിരുന്ന ഷീബയും കുടുംബവും പെരുന്നാൾ അവധി ആഘോഷിക്കാനായി ദുബായിൽ നിന്ന് സലാലയിലേയ്ക്ക് വരുമ്പോഴായിരുന്നു അപകടം. ഏഴ് പേരടങ്ങുന്ന രണ്ട് കുടുംബങ്ങളായിരുന്നു വാഹനത്തിലുണ്ടായിരുന്നത്. ഇവർ സഞ്ചരിച്ച വാഹനം ഹൈമക്ക് 50 കിലോമീറ്റർ അകലെവെച്ച് മറിയുകയായിരുന്നു.

രാജു സജിമോൻ ആണ് പരേതയുടെ ഭർത്താവ്. പിതാവ് തോമസ്, മാതാവ് മറിയാമ്മ.

You might also like

  • Lulu Exhange
  • Lulu Exhange
  • Lulu Exhange
  • Lucky
  • 4PM News

Most Viewed