മാ​പ്പി​ള​പ്പാ​ട്ട് ക​ലാ​കാ​ര​ൻ വി.​എം കു​ട്ടി അ​ന്ത​രി​ച്ചു


കോഴിക്കോട്: പ്രമുഖ മാപ്പിളപ്പാട്ട് കലാകാരൻ വി.എം കുട്ടി (വടക്കുങ്ങര മുഹമ്മദ് കുട്ടി-86) അന്തരിച്ചു. ബുധനാഴ്ച പലർച്ചെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. മാപ്പിളപ്പാട്ടിനെ ജനകീയമാക്കുന്നതില്‍ മുഖ്യപങ്കു വഹിച്ചയാളാണ് വി.എം കുട്ടി. ഗായകനും ഗാനരചയിതാവും സംഗീതകാരനുമാണ്. ഉല്‍പ്പത്തി, പതിനാലാം രാവ്, പരദേശി എന്നീ സിനിമകളില്‍ അഭിനയിച്ചു. ഏഴ് സിനിമകളില്‍ പാടിയിട്ടുണ്ട്. മൂന്ന് സിനിമകള്‍ക്കായി ഒപ്പന സംവിധാനം ചെയ്തു. മാര്‍ക്ക് ആന്‍റണി എന്ന സിനിമക്കായി പാട്ടെഴുതിയിട്ടുണ്ട്. സംഗീതനാടക അക്കാദമി പുരസ്‌കാര ജേതാവാണ്.

You might also like

Most Viewed