കോഴിക്കോട് സ്ലാബ് തകർ‍ന്ന് രണ്ട് മരണം


കോഴിക്കോട്: തൊണ്ടയാട് സ്ലാബ് തകർ‍ന്നു വീണുണ്ടായ അപകടത്തിൽ‍ മരണം രണ്ടായി. തമിഴ്‌നാട് സ്വദേശികളായ കാർ‍ത്തിക്(22), സലീം എന്നിവരാണ് മരിച്ചത്. പരുക്കേറ്റ തങ്കരാജ്, ജീവ, കണ്ണസ്വാമി എന്നിവർ‍ കോഴിക്കോട് മെഡിക്കൽ‍ കോളേജ് ആശുപത്രിയിൽ‍ ചികിത്സയിലാണ്.

ഇന്ന് രാവിലെയാണ് തൊണ്ടയാട് അപകടമുണ്ടായത്. പുറമേ നിന്ന് നിർ‍മിച്ച് ക്രെയിന്‍ ഉപയോഗിച്ച് സ്ഥാപിച്ച സ്ലാബിന്റെ രണ്ട് കഷ്ണങ്ങളാണ് തകർ‍ന്നു വീണത്. സ്ലാബിന് താങ്ങായി നൽ‍കിയ തൂൺ തെറ്റിമാറിയതാണ് അപകട കാരണം. നിർ‍മാണ പ്രവർ‍ത്തനങ്ങളിൽ‍ ഉണ്ടായിരുന്ന അഞ്ച് പേരാണ് അപകടത്തിൽ‍പ്പെട്ടത്. ഉടൻ തന്നെ പൊലീസും ഫയർ‍ഫോഴ്‌സും നാട്ടുകാരും ചേർ‍ന്ന് രക്ഷാപ്രവർ‍ത്തനം നടത്തി. കാർ‍ത്തിക് സംഭവ സ്ഥലത്തും സലീം ആശുപത്രിയിലുമാണ് മരിച്ചത്.

You might also like

Most Viewed