പൊതുമരാമത്ത് ഭൂമിയിലെ കൈയേറ്റങ്ങൾ‍ ഉടൻ ഒഴിപ്പിക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്


തിരുവനന്തപുരം: പൊതുമരാമത്ത് ഭൂമിയിലെ കൈയേറ്റങ്ങൾ‍ ഉടൻ ഒഴിപ്പിക്കുമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. കൈയേറ്റങ്ങളെക്കുറിച്ച് വിശദമായ റിപ്പോർ‍ട്ട് അടിയന്തരമായി നൽ‍കാൻ ഉദ്യോഗസ്ഥർ‍ക്ക് നിർ‍ദേശം നൽ‍കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

പ്രധാനമായും റോഡരികിലുള്ള സ്ഥലമാണ് കയ്യേറിയിട്ടുള്ളത്. ഇത്തരം കൈയേറ്റങ്ങളെക്കുറിച്ച് ഈമാസം ഇരുപതിന് മുന്‍പായി ഉദ്യോഗസ്ഥർ‍ റിപ്പോർ‍ട്ട് നൽ‍കും. തുടർ‍ന്ന് നടപടിയുണ്ടാകും. മന്ത്രിയുടെ ഫോൺ ഇൻ പരിപാടിയിൽ‍ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് കോഴിക്കോട് നല്ലളത്ത് പരിശോധനയ്‌ക്കെത്തിയത്. കലക്ടറും ഒപ്പമുണ്ടായിരുന്നു.

You might also like

  • Lulu Exchange
  • 4PMNEWS
  • NEC
  • Manasu

Most Viewed