വ​ണ്ടി​ത്താ​വ​ള​ത്ത് ബൈ​ക്കു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് മൂ​ന്ന് മരണം


പാലക്കാട്: വണ്ടിത്താവളം−തത്തമംഗലം റോഡിലെ ചുള്ളിപെരുക്കമേട്ടിൽ ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് മൂന്നുപേർ മരിച്ചു. രണ്ടുപേർക്ക് പരിക്കേറ്റു. ഇന്നലെ രാത്രി പത്തോടെ ചുള്ളിപെരുക്കമേട് വില്ലേജ് ഓഫീസിന് മുൻവശത്തെ കയറ്റത്തിലായിരുന്നു അപകടം. പട്ടഞ്ചേരി ചേരിങ്കൽ വീട്ടിൽ രഘുനാഥൻ (34), വണ്ടിത്താവളം അലയാർ കണ്ണപ്പന്‍റെ മകൻ കാർത്തിക് (22), തൃശൂർ പോർക്കളം മൂർക്കത്ത് വീട്ടിൽ അജിത്ത് എന്നിവരാണ്‌ മരിച്ചത്. അമിതവേഗമാകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.

You might also like

Most Viewed