ഇറ്റലിയിൽ തീവ്ര വലത് സർക്കാർ അധികാരത്തിലേയ്ക്ക്; രാജ്യത്തെ ആദ്യ വനിതാ പ്രധാനമന്ത്രിയായി ജോർജിയ മെലോനി അധികാരത്തിലേയ്ക്ക്

തീവ്ര വലതുപക്ഷ പാർട്ടിയായ ബ്രദേഴ്സ് ഇറ്റലിയുടെ നേതൃത്വത്തിൽ രാജ്യത്തെ ആദ്യ വനിതാ പ്രധാനമന്ത്രിയായി ജോർജിയ മെലോനി അധികാരത്തിലേയ്ക്ക്. രണ്ടാം ലോകയുദ്ധത്തിന് ശേഷം തീവ്രവലതുപക്ഷ പാർട്ടി ഇറ്റലിയിൽ അധികാരത്തിലെത്തുന്നത് ഇതാദ്യമായാണ്.
വോട്ടെണ്ണൽ പൂർത്തിയാവും മുമ്പ് തന്നെ ഇടതുകക്ഷിയായ ഡെമോക്രാറ്റിക് പാർട്ടി തോൽവി സമ്മതിച്ചു. ഇന്ന് അന്തിമ ഫലം വരുമ്പോൾ 400 അംഗ പാർലമെന്റിൽ ബ്രദേഴ്സ് ഒഫ് ഇറ്റലി സഖ്യം 227 മുതൽ 257 സീറ്റുകൾ വരെ നേടുമെന്നാണ് വിലയിരുത്തൽ.
ജോർജിയ അധികാരത്തിലെത്തുന്നതോടെ യൂറോപ്പിലെ 45 രാജ്യങ്ങളിൽ പതിനഞ്ചിന്റെയും തലപ്പത്ത് വനിതകളാവും. മുൻ പ്രധാനമന്ത്രി സില്‍വിയോ ബര്‍ലുസ്കോണിയും ഉപപ്രധാനമന്ത്രിയും ഇറ്റലിയുടെ ട്രംപ് എന്ന് അറിയപ്പെട്ടിരുന്ന മത്തിയോ സല്‍വീനിയുടെയും പാർട്ടികൾ ഉൾപ്പെട്ടതാണ് ഭരണത്തിലെത്തുന്ന സഖ്യം. ഒക്ടോബറിലാകും പുതിയ സർക്കാർ അധികാരമേറ്റെടുക്കുക.
ryduy