സ്വീഡന്റെ ആദ്യ വനിതാ പ്രധാനമന്ത്രി മണിക്കൂറുകൾക്കകം രാജി പ്രഖ്യാപിച്ചു


സ്റ്റോക്ഹോം: സ്വീഡനിൽ സോഷ്യൽ ഡെമോക്രാറ്റ് പാർട്ടിയുടെ പുതിയ നേതാവായി തിരഞ്ഞെടുക്കപ്പെട്ട നിലവിലെ ധനമന്ത്രി മഗ്ദലെന ആൻഡേഴ്സൻ (54) രാജ്യത്തെ ആദ്യ വനിതാ പ്രധാനമന്ത്രിയായി മണിക്കൂറുകൾക്കകം രാജിവച്ചു. ധനബിൽ പരാജയപ്പെട്ടതും നേരത്തേ സഖ്യം ഉറപ്പിച്ചിരുന്ന ഗ്രീൻ പാർട്ടി പിന്തുണ പിൻവലിച്ചതുമാണു രാജിക്കു കാരണമായത്.

പെൻഷൻ വർധനയുമായി ബന്ധപ്പെട്ട് ഇടതു പാർട്ടിയുമായി അവസാന നിമിഷം രാഷ്ട്രീയധാരണയുണ്ടാക്കിയാണ് 349 അംഗ പാർലമെന്റിൽ മഗ്ദലെന 117 പേരുടെ വോട്ട് നേടിയത്. 174 പേർ എതിർത്ത് വോട്ടുചെയ്തു. എന്നാൽ, നാമനിർദേശം തള്ളാൻ കുറഞ്ഞത് 175 എതിർവോട്ട് വേണം. മുൻ നീന്തൽ ചാംപ്യനായ മഗ്ദലെന 1996 ൽ പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവായാണു രാഷ്ട്രീയ മുഖ്യധാരയിലെത്തിയത്.

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed